ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് രാജസ്ഥാൻ സ്വദേശിനി കാമുകനൊപ്പം വിദേശത്തേക്ക് കടന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാജസ്ഥാനിലെ ദുംഗർപൂർ ജില്ലയിലെ ഭൈമായി സ്വദേശിനി ദീപികയാണ് ഗുജറാത്തിലെ ഹിമ്മത്ത് നഗർ സ്വദേശിയായ ഇർഫാൻ ഹൈദറിനൊപ്പം ഒളിച്ചോടിയത്. ദീപികയുടെ ഭർത്താവ് പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഒളിച്ചോടിയ ശേഷം ഇർഫാനൊപ്പം ബുർഖ ധരിച്ച് നിൽക്കുന്ന ദീപികയുടെ ചിത്രം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു.
ഇതോടെ ഇത് ലൗ ജിഹാദ് ആണെന്ന ആരോപണവും ശക്തമായി. ഇർഫാനും ദീപികയ്ക്കുമെതിരെ നടപടിയെടുക്കണമെന്ന് പാട്ടിദാർ സമാജും മറ്റ് ഹിന്ദു സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ കളക്ടർക്കും പോലീസ് സൂപ്രണ്ടിനും നിവേദനം നൽകിയിട്ടുണ്ട്. യുവതിയുടെ ഭർത്താവ് മുകേഷ് പാട്ടിദാറിന്റെ പരാതിയിൽ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. 11 വയസുള്ള മകളെയും ഏഴു വയസ്സുള്ള മകനെയും ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം വിദേശത്തേക്ക് കടന്നത്. ജൂലായ് 10-നാണ് ദീപികയെ വീട്ടിൽ നിന്ന് കാണാതായത്.
വീട്ടിൽ അറിയിക്കാതെ ഇസ്ലാംമത വിശ്വാസിയായ യുവാവിനൊപ്പം ദീപിക വിദേശത്തേക്ക് കടക്കുകയായിരുന്നു. ദീപിക വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് ഭർത്താവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിനിടെ ദീപിക വാട്സ്ആപ്പ് കോളിലൂടെ ഭർത്താവുമായി ബന്ധപ്പെട്ടിരുന്നു. ‘നിങ്ങൾക്ക് പണ്ടുതൊട്ടേ എന്നെ താൽപര്യമില്ലായിരുന്നു എന്നും അതുകൊണ്ട് ഞാൻ അകലുകയാണെന്നുമായിരുന്നു ‘കോളിൽ വ്യക്തമാക്കിയത്. ഭാര്യയുടെ കോൾ വന്നശേഷം ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യ ഒളിച്ചോടിയ വിവരം ഇദ്ദേഹം മനസിലാക്കുന്നത്. വീട് പരിശോധിച്ചപ്പോൾ ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായും കണ്ടെത്തി. ഹൈദർ തന്റെ ഭാര്യയെ ബ്രെയിൻ വാഷ് ചെയ്ത് കടത്തികൊണ്ടുപോയെന്നും അവിടെയെത്തിയ തന്റെ ഭാര്യ ഇസ്ലാം മതം സ്വീകരിച്ചുവെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഗുജറാത്തിലെ ഹിമ്മത്ത് നഗർ സ്വദേശിയാണ് ഹൈദറെന്ന് പോലീസ് പറഞ്ഞു.
Post Your Comments