Latest NewsUAENewsInternationalGulf

യുഎഇ ടൂറിസ്റ്റ് വിസ: ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്‌സിനുകൾ ഏതെല്ലാം

ദുബായ്: ഓഗസ്റ്റ് 30 മുതൽ യുഎഇയിൽ ടൂറിസ്റ്റ് വിസ നൽകുന്നത് പുനരാരംഭിക്കും. ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്‌സിൻ ഡോസുകൾ സ്വീകരിച്ചവർക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക. ഐസിഎ വെബ്‌സൈറ്റിലോ അൽഹോസ്ൻ ആപ്പിലോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യാം.

Read Also: കേരളത്തിലെ കോവിഡ് വ്യാപനം കുറയാന്‍ ലോക്ക്ഡൗൺ പ്രഖ്യാപിക്കുക മാത്രമാണ് ഏക വഴി: കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍

ടൂറിസ്റ്റ് വിസയിൽ എത്തുന്ന യാത്രക്കാർ വിമാനത്താവളത്തിൽ എത്തുമ്പോൾ നിർബന്ധമായും പിസിആർ പരിശോധന നടത്തണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. മൊഡേണ, ഫൈസർ, ഓക്‌സ്‌ഫോർഡ് ആസ്ട്രാസെനേക, കൊവിഷീൽഡ്, സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകൾക്കാണ് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിരിക്കുന്നത്.

Read Also: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും : വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button