KeralaLatest NewsIndia

‘നിർഭയ കേസിലെ പ്രതിയും ഭഗത് സിങ്ങും തൂക്കിക്കൊല്ലപ്പെട്ടു എന്നതുകൊണ്ട് അവർ സമന്മാർ ആകുന്നില്ല’ : ശ്രീജിത്ത് പണിക്കർ

തന്റെ കണ്ണുകെട്ടാതെ വെടിവച്ചു കൊല്ലണമെന്ന് വാരിയംകുന്നൻ പറഞ്ഞെന്ന വാദത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ?

തിരുവനന്തപുരം: ഭഗത് സിംഗിന്റെയും വാരിയൻ കുന്നന്റെയും മരണത്തിലെ സമാനതകളാണ് ഇരുവരെയും സാമ്യപ്പെടുത്താൻ കാരണമെന്ന സ്പീക്കർ എംബി രാജേഷിന്റെ വാദത്തെ എതിർത്ത് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. തൂക്കി കൊല്ലുന്നതാണ് സ്വാതന്ത്ര്യ സമര സേനാനികളെ തിരിച്ചറിയാനുള്ള മാർഗമെങ്കിൽ നിർഭയ കേസിൽ പ്രതികളെ ചെയ്തതും അദ്ദേഹം ചൂണ്ടിക്കാട്ടി.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

എം ബി രാജേഷ് അറിയാൻ.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താങ്കൾ ഭഗത് സിങ്ങുമായി താരതമ്യം ചെയ്തതിനു ശേഷം നൽകിയ വിശദീകരണം ശ്രദ്ധിച്ചു; ഇരുവരുടെയും മരണമാണ് താങ്കൾ താരതമ്യം ചെയ്തതെന്ന്. അതിൽ ചരിത്രപരമായ ചില പ്രശ്നങ്ങൾ വീണ്ടുമുണ്ട്.
തന്റെ കണ്ണുകെട്ടാതെ വെടിവച്ചു കൊല്ലണമെന്ന് വാരിയംകുന്നൻ പറഞ്ഞെന്ന വാദത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ?

ഏതെങ്കിലും ചരിത്രപുസ്തകം, അല്ലെങ്കിൽ ദൃക്സാക്ഷി, അല്ലെങ്കിൽ രേഖ അടിസ്ഥാനപ്പെടുത്തി ഇക്കാര്യം സമർത്ഥിക്കാമോ? 1921 എന്ന സിനിമയുടെ തിരക്കഥ എന്തായാലും റഫറൻസ് അല്ലല്ലോ. ഖിലാഫത്ത് ഇന്ത്യയുടെ വിഷയമല്ലെന്നും, തനിക്ക് ഖിലാഫത്തുമായി ഒരു ബന്ധവും ഇല്ലെന്നും ബ്രിട്ടീഷുകാരോട് പറഞ്ഞ വാരിയംകുന്നനാണോ കണ്ണുകെട്ടാതെ തന്നെ വെടിവച്ചു കൊല്ലാൻ ആവശ്യപ്പെടുന്നത്? നല്ല കഥ!

മെക്കയിലേക്ക് പോകുക എന്നൊരു ഉപാധി ബ്രിട്ടീഷുകാർ വാരിയംകുന്നന് നൽകി എന്നതിനും ഒരു റഫറൻസ് നൽകുമോ?
ഭഗത് സിങ്ങിന്റെ കാര്യം അങ്ങനെയല്ല. ഒന്നാമതായി ഭഗത് സിങ്ങിന് നീതിപൂർവ്വമായ വിചാരണ പോലും ലഭിച്ചില്ല. വിലങ്ങ് ധരിച്ച് വിചാരണ നേരിടണമെന്ന ഉത്തരവിനെ അംഗീകരിക്കാത്ത ഭഗത് സിങ് വിചാരണയിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനിച്ചത്. വിചാരണയ്ക്കായി ഉണ്ടാക്കിയത് നിയമപരമായ അംഗീകാരമില്ലാത്ത ട്രിബ്യൂണൽ ആയിരുന്നു.

തന്നെ വെടിവച്ചു കൊല്ലാൻ ഭഗത് സിങ് ആവശ്യപ്പെട്ടതിന് ചരിത്രരേഖയുണ്ട്; അദ്ദേഹം പഞ്ചാബ് ഗവർണർക്ക് അയച്ച കത്ത്. ഇതൊന്നും തന്നെ വാരിയംകുന്നന്റെ കാര്യത്തിൽ ഇല്ല. മരണത്തിലെ സമാനത കൊണ്ട് ആൾക്കാർ തുല്യരാകുന്നു എന്നതൊക്കെ ബാലിശമായ വാദമാണ്. നിർഭയ കേസിലെ പ്രതിയും ഭഗത് സിങ്ങും തൂക്കിക്കൊല്ലപ്പെട്ടു എന്നതുകൊണ്ട് അവർ സമന്മാർ ആകുന്നില്ലല്ലോ.

മഹാത്മാ ഗാന്ധിയും അജ്മൽ കസബും യേർവാദാ ജയിലിലെ തടവുകാർ ആയിരുന്നു എന്നതുകൊണ്ട് അവരും സമന്മാർ ആകുന്നില്ലല്ലോ.
ഭഗത് സിങ് ഒരു ദേശസ്നേഹിയായിരുന്നു. അദ്ദേഹം തുർക്കിക്കു വേണ്ടിയല്ല, ഇന്ത്യയ്ക്കു വേണ്ടിയാണ് പ്രവർത്തിച്ചത്. അദ്ദേഹം സ്ഥാപിക്കാൻ ആഗ്രഹിച്ച രാജ്യം സ്വതന്ത്ര ഭാരതം ആണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അദ്ദേഹം ആരെയും മതപരിവർത്തനത്തിന് വിധേയമാക്കിയില്ല.
അവിടെയാണ് വ്യത്യാസം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button