KeralaLatest NewsNews

കേന്ദ്രസർക്കാരിനു മാത്രം തീരുമാനമെടുക്കാൻ കഴിയുന്ന ഒന്നാണ് പൗരത്വഭേദഗതി നിയമം: മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ച് ശ്രീജിത്ത്

മൂന്ന് പട്ടികകളാണ് ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന തീരുമാനം ആവർത്തിച്ച് പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, കേന്ദ്രസർക്കാരിനു മാത്രം തീരുമാനം എടുക്കാൻ കഴിയുന്ന ഒന്നാണ് പൗരത്വ ഭേദഗതി നിയമമെന്നും കേരളം ഒരു സ്വതന്ത്ര പരമാധികാര രാജ്യമല്ലാത്തതിനാൽ, സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാൻ ഭരണഘടനാപരമായി മുഖ്യമന്ത്രിയ്ക്ക് യാതൊരു അധികാരവും ഇല്ലെന്നും ഓർമ്മിപ്പിച്ച് ശ്രീജിത്ത് പണിക്കർ. സമൂഹമാധ്യമത്തിലൂടെയാണ് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം.

read also: ‘കശ്മീരി പണ്ഡിറ്റുകളെ മനുഷ്യരായി കാണുന്നില്ല’: കശ്മീരിലെ കൊലപാതക പരമ്പരയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഒവൈസി

കുറിപ്പ് പൂർണ്ണ രൂപം,

സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന തീരുമാനം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

അങ്ങയെ വീണ്ടും ഓർമ്മിപ്പിക്കേണ്ടി വരുന്നതിൽ ദുഃഖമുണ്ട്. കേന്ദ്രസർക്കാരിനു മാത്രം തീരുമാനം എടുക്കാൻ കഴിയുന്ന യൂണിയൻ ലിസ്റ്റ്, സംസ്ഥാന സർക്കാരിനു മാത്രം തീരുമാനം എടുക്കാൻ കഴിയുന്ന സ്റ്റേറ്റ് ലിസ്റ്റ്, ഇരുകൂട്ടർക്കും തീരുമാനം എടുക്കാവുന്നതും എന്നാൽ ഒരേ വിഷയത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ ആണെങ്കിൽ കേന്ദ്രതീരുമാനം നിലനിൽക്കുന്നതുമായ കൺകറന്റ് ലിസ്റ്റ് എന്നിങ്ങനെ ഭരണപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മൂന്ന് പട്ടികകളാണ് ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ കേന്ദ്രത്തിനു മാത്രം തീരുമാനം എടുക്കാവുന്ന യൂണിയൻ ലിസ്റ്റിലെ പതിനേഴാമത്തെ വിഷയമാണ് പൗരത്വം. പൗരത്വം നൽകുന്നതും ഇല്ലാതാക്കുന്നതുമെല്ലാം പൂർണ്ണമായും കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ ഉൾപ്പെടുന്ന കാര്യമാണ്.

ചുരുക്കിപ്പറഞ്ഞാൽ കേരളം ഒരു സ്വതന്ത്ര പരമാധികാര രാജ്യമല്ലാത്തതിനാൽ, സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാൻ ഭരണഘടനാപരമായി അങ്ങേയ്ക്ക് യാതൊരു അധികാരവും ഇല്ല. കേന്ദ്രം നിയമം വേണ്ടെന്ന് വയ്ക്കുകയോ, സുപ്രീം കോടതി നിയമത്തെ മരവിപ്പിക്കുകയോ, അങ്ങയുടെ പ്രസ്ഥാനം കേന്ദ്രത്തിൽ അധികാരത്തിൽ വന്ന് നിയമഭേദഗതി കൊണ്ടുവരികയോ ചെയ്താലേ ജനാധിപത്യപരമായി ഒരു മാറ്റം പ്രതീക്ഷിക്കാൻ കഴിയൂ. 2024 തിരഞ്ഞെടുപ്പ് ജയിച്ച് കേന്ദ്രത്തിൽ ഗവണ്മെന്റ് രൂപീകരിക്കാൻ അങ്ങേയ്ക്ക് ഇന്നേതന്നെ ആശംസകൾ നേരുന്നു!

shortlink

Related Articles

Post Your Comments

Related Articles


Back to top button