Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
PalakkadKeralaCinemaMollywoodLatest NewsNewsMovie Gossips

‘തന്റേതല്ലാത്ത കാരണങ്ങളാൽ അവാർഡ് നിഷേധിക്കപ്പെട്ട ഇന്ദ്രൻസേട്ടാ, മഞ്ജുച്ചേച്ചീ… സ്നേഹാഭിവാദ്യങ്ങൾ’: ശ്രീജിത്ത് പണിക്കർ

പാലക്കാട്: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ ഇന്ദ്രൻസ്, മഞ്ജു പിള്ള എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ‘ഹോം’ എന്ന ചിത്രത്തെ അവഗണിച്ചതിനെതിരെ, രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. മികച്ച പ്രകടനം നടത്തിയിട്ടും അവാർഡ് നിരസിച്ചത്, രാഷ്ട്രീയപരമായ കാരണങ്ങളാലാണ് എന്നാണ് ഉയരുന്ന പ്രധാന വിമർശനം. അതേസമയം, ചിത്രത്തിന്റെ നിർമ്മാതാവായ വിജയ് ബാബു സ്ത്രീപീഡനക്കേസിൽ ഉൾപ്പെട്ടതിനാൽ ‘ഹോം’ എന്ന സിനിമയെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.

ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ. സ്വഭാവനടൻ, സ്വഭാവനടി എന്നീ പ്രയോഗങ്ങളിലെ ‘സ്വഭാവം’ എന്നതുകൊണ്ട്, നിർമ്മാതാവിന്റെ സ്വഭാവത്തെയാണ് ഉദ്ദേശിക്കുന്നതെന്ന് ശ്രീജിത്ത് പരിഹസിക്കുന്നു. അവാർഡ് നിർണ്ണയത്തിൽ പരിഗണിക്കപ്പെടുന്നത് കലയല്ല, വ്യക്തി ജീവിതമാണെന്നും, അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

പി.സി. ജോര്‍ജ് അഹങ്കാരത്തിന്‍റെ ആള്‍രൂപമെന്ന് വെള്ളാപ്പള്ളി

പാഠം 1: സ്വഭാവനടൻ, സ്വഭാവനടി എന്നീ പ്രയോഗങ്ങളിലെ ‘സ്വഭാവം’ എന്നതുകൊണ്ട് നിർമ്മാതാവിന്റെ സ്വഭാവത്തെയാണ് ഉദ്ദേശിക്കുന്നത്.
പാഠം 2: ‘ഹോമി’നെ പരിഗണിക്കണമെങ്കിൽ നിർമ്മാതാവ് ഹോമിൽ എത്തണം.
പാഠം 3: പരിഗണിക്കപ്പെടുന്നത് കലയല്ല, വ്യക്തിജീവിതമാണ്.
“തന്റേതല്ലാത്ത കാരണങ്ങളാൽ” അവാർഡ് നിഷേധിക്കപ്പെട്ട ഇന്ദ്രൻസേട്ടാ, മഞ്ജുച്ചേച്ചീ… സ്നേഹാഭിവാദ്യങ്ങൾ!

shortlink

Related Articles

Post Your Comments

Related Articles


Back to top button