PalakkadKeralaNattuvarthaLatest NewsNews

‘വല്ല അമ്പലത്തിലെയും ഡാൻസ് ആയിരുന്നെങ്കിൽ ഒരുകൈ നോക്കാമായിരുന്നെന്ന് പുരോഗമന പ്രസ്ഥാനം’: ശ്രീജിത്ത് പണിക്കർ

പാലക്കാട്: പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സമ്മാനദാന ചടങ്ങിലേക്ക് ക്ഷണിച്ചതിന് സമസ്ത നേതാവ് അധിക്ഷേപിച്ച സംഭവത്തിൽ, പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. പെണ്‍കുട്ടികളെ വേദിയിലേക്ക് ക്ഷണിക്കുന്നത് മതവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി, സമസ്ത വൈസ് പ്രസിഡണ്ട് എംടി അബ്ദുല്ല മുസ്ല്യാരാണ് പരസ്യമായി അധിക്ഷേപിച്ചത്. ഇതിനെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് രംഗത്ത് വന്നത്.

വിഷയത്തിൽ പ്രതികരിക്കാത്ത സാംസ്‌കാരിക നായകരുടെ അണ്ണാക്കിൽ പതിവുപോലെ നേന്ത്രപ്പഴമാണെന്ന് ശ്രീജിത്ത് പരിഹസിക്കുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഷിബു ബേബി ജോണിന്റെ വീട്ടിൽ മോഷണം: 50 പവൻ സ്വർണവുമായി മോഷ്ടാവ് പിടിയിൽ

പത്താം ക്ലാസിലെ കുട്ടിയെ പൊതുവേദിയിലേക്ക് ക്ഷണിച്ചാൽ കാണിച്ചുതരാം കേട്ടോ എന്നൊരു ചേട്ടൻ. എന്നിട്ടെന്തായി?
സാംസ്‌കാരിക നായകരുടെ അണ്ണാക്കിൽ പതിവുപോലെ നേന്ത്രപ്പഴം.
വല്ല അമ്പലത്തിലെയും ഡാൻസ് ആയിരുന്നെങ്കിൽ ഒരുകൈ നോക്കാമായിരുന്നെന്ന് പുരോഗമന പ്രസ്ഥാനം.
വേദിയിലെ രാഷ്ട്രീയക്കാരന് നാക്കില്ല; പാൽപ്പുഞ്ചിരി മാത്രം.
ദോഷം പറയരുതല്ലോ, കൂട്ടത്തിൽ എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് അനൗൺസർ ചേട്ടനെയാണ്. വേദിയിലേക്ക് സാദരം ക്ഷണിച്ചശേഷം “ഞാനല്ല വിളിച്ചത്” എന്നു മൊഴിഞ്ഞ ആ ചേട്ടൻ ഏതു സാഹചര്യത്തിലും നമ്പാവുന്ന പത്തരമാറ്റ് തങ്കമാണ്.
എന്തായാലും നവോത്ഥാനം പൂത്തുലയട്ടെ. തൽക്കാലം പൊതുവേദികളിൽ പൂത്തുലയണ്ട എന്നുമാത്രം. ആരെങ്കിലും പോട്ടം എടുത്താലോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button