ലക്നൗ : അടുത്ത വർഷം നടക്കുന്ന യു.പി നിയമസഭ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ താന്‍ യു.പി വിടുമെന്ന് ഉര്‍ദു കവി മുനവ്വര്‍ റാണ. ബി.ജെ.പിയും ഉവൈസിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.
‘ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇരുവരും നടത്തുന്നത് നിഴല്‍ യുദ്ധമാണ്. വോട്ടര്‍മാര്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിച്ച് അതുവഴി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. അങ്ങനെ സംഭവിക്കുമ്പോൾ വോട്ട് ഏറെയും ബി.ജെ.പിക്ക് പോകും. ഉവൈസിയുടെ വലയില്‍ യു.പിയിലെ മുസ്ലിങ്ങൾ വീണുപോയാല്‍ ആര്‍ക്കും ആദിത്യനാഥിനെ തടയാനാകില്ല’- മുനവ്വര്‍ റാണ പറഞ്ഞു.
Read Also : സാക്ഷരതാ മിഷൻ ഓഫീസ് നിർമ്മാണം സർക്കാർ ഭൂമി കയ്യേറി, നടന്നത് കോടികളുടെ അഴിമതി
മുസ്ലിം യുവാക്കള്‍ക്കെതിരെ തെറ്റായ തീവ്രവാദ കേസുകള്‍ ചുമത്തി അല്‍ഖാഇദയുമായി ബന്ധിപ്പിക്കുന്ന രീതി പരിഗണിച്ചാല്‍ നാളെ തന്നെയും ഭീകര വിരുദ്ധ സ്ക്വാഡ് കൊണ്ടുപോയി ഭീകരനാക്കുമെന്ന് ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഞാനും കവി സദസ്സുകളില്‍ പങ്കെടുക്കാന്‍ പാകിസ്ഥാൻ പോകാറുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments