Latest NewsNewsIndia

അയോധ്യയിലെ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ! ‘ദിവ്യ അയോദ്ധ്യ’ ആപ്പ് പുറത്തിറക്കി യുപി സർക്കാർ

അയോധ്യയ്ക്ക് വേണ്ടി മാത്രമായി രൂപകൽപ്പന ചെയ്ത ഒരു ഓൾ ഇൻ വൺ ആപ്പായാണ് ദിവ്യ അയോധ്യ പ്രവർത്തിക്കുക

അയോധ്യ: അയോധ്യയിലെ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്ന ‘ദിവ്യ അയോദ്ധ്യ’ ആപ്പ് പുറത്തിറക്കി യുപി സർക്കാർ. പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ആപ്പ് ഔദ്യോഗികമായി അവതരിപ്പിച്ചത്. അയോധ്യയിലെത്തുന്ന ഭക്തർക്കും വിനോദസഞ്ചാരികൾക്കും ആവശ്യമായ മുഴുവൻ മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും ദിവ്യ അയോധ്യ ആപ്പ് വഴി ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ, അയോധ്യയ്ക്ക് വേണ്ടി മാത്രമായി രൂപകൽപ്പന ചെയ്ത ഒരു ഓൾ ഇൻ വൺ ആപ്പായാണ് ദിവ്യ അയോധ്യ പ്രവർത്തിക്കുക.

ആപ്പ് ഉപയോഗിച്ച് ഇ-കാർ, ഇ-ബസ് എന്നിവ എളുപ്പത്തിലും വേഗത്തിലും ബുക്ക് ചെയ്യാൻ കഴിയും. ഇതിനോടൊപ്പം വാഹനങ്ങളുടെ തൽസമയ ട്രാക്കിംഗ്, സൗകര്യപ്രദമായ ബോർഡിംഗ് പോയിന്റുകൾ എന്നിവയെ കുറിച്ചുള്ള വിശദവിവരങ്ങളും ലഭിക്കും. താമസ സൗകര്യം ആവശ്യമായിട്ടുള്ളവർക്കും ഈ ആപ്പ് പ്രയോജനപ്പെടുത്താവുന്നതാണ്. പ്രധാനപ്പെട്ട ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ടെന്റ് സിറ്റികൾ എന്നിവ ബുക്ക് ചെയ്യാൻ കഴിയും. വീൽചെയറുകൾ ബുക്ക് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.

Also Read: പി രാജീവിന് എന്ത് ബന്ധമാണ് കരുവന്നൂർ ബാങ്കുമായി ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കണം: വി മുരളീധരൻ

രാമക്ഷേത്രത്തിനു പുറമേ, അയോധ്യയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ, മറ്റ് പൗരാണിക ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ, ചിത്രപരമായ സ്ഥലങ്ങൾ എന്നിവയെ കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങളും ആപ്പ് മുഖാന്തരം അറിയാവുന്നതാണ്. ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കാൻ ഗൈഡിന്റെ ആവശ്യമുണ്ടെങ്കിൽ അതും ആപ്പ് വഴി ലഭ്യമാകും. അയോധ്യയിലൂടെ യുപിയുടെ സമ്പദ് വ്യവസ്ഥ ഉദ്ദേശിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button