എറണാകുളം: കേരളത്തിലെ മുസ്ലിങ്ങള്‍ പിന്നോക്കാവസ്ഥയിൽ അല്ലെന്ന് കിസ്റ്റ്യന്‍ കൗണ്‍സില്‍ പ്രതിനിധി കെന്നഡി കരിമ്പിന്‍കാല. മറ്റ് ചില സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങള്‍ക്ക് പിന്നോക്കാവസ്ഥയുണ്ട് എന്നാല്‍ കേരളത്തിലെ സ്ഥിതിഗതികള്‍ അങ്ങനെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മീഡിയാ വണ്‍ ചര്‍ച്ചക്കിടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നമ്മുടെ നേതാക്കളൊന്നും ദരിദ്രവാസികളല്ലെന്നും എല്ലാവരും നല്ല നിലയിലാണെന്നും അദ്ദേഹം ചർച്ചയിൽ പരിഹസിച്ചു.
കെന്നഡി കരിമ്പിൻകാലയുടെ വാക്കുകൾ ഇങ്ങനെ;
‘ശിഹാബ് തങ്ങള്‍ ജീവിച്ചിരിക്കുന്ന സമയത്ത് ഞാന്‍ പാണക്കാട് ചെന്നപ്പോള്‍ മുസ്ലിം ലീഗിന്റെ കമ്മറ്റി നടക്കുകയാണ്. മുസ്‌ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശമെടുക്കുന്ന മുസ്‌ലിം ലീഗ് അവരുടെ നേര്‍ചിത്രമാണെങ്കില്‍ ഞാന്‍ പാണക്കാട്ട് കണ്ടത് മെഴ്‌സിഡസ് ബെന്‍സിന്റെ ഷോറൂമാണ്. നല്ലകാര്യം നമ്മുടെ നേതാക്കളൊന്നും ദരിദ്രവാസികളല്ല, എല്ലാവരും നല്ല നിലയിലാണ്. കേരളത്തില്‍ മുസ്‌ലിം വിഭാഗത്തിന്റെ ഗതി തുലോം താഴെയാണ് എന്ന് പറയുന്നത് യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ല’.
‘ബംഗാളില്‍ മോശമാണ് ബിഹാറില്‍ മോശമാണ് ഒഡീഷയില്‍ മോശമാണ് ഉത്തര്‍പ്രദേശില്‍ മോശമാണ്, ഞാന്‍ സമ്മതിക്കുന്നു. പക്ഷെ കേരളത്തില്‍ സ്ഥിതി മോശമല്ല. സച്ചാര്‍ കമ്മറ്റിയിലെ റിപ്പോര്‍ട്ടിൽ ഒരു പരമാര്‍ശമുണ്ട്. മുസ്ലിങ്ങളില്‍ ഒബിസി ആനുകൂല്യം ലഭിക്കുന്ന അഞ്ച് വിഭാഗങ്ങളില്‍ മൂന്നോളം സവര്‍ണ്ണ വിഭാഗങ്ങുണ്ട്. മുസ്ലിങ്ങള്‍ക്ക് പിന്നോക്കാവസ്ഥയില്ല. മുസ്ലിം വളരെയധികം മുന്നോട്ടുപോയി കഴിഞ്ഞു’.
Post Your Comments