KeralaLatest NewsNews

പിണറായി മുണ്ടുടുത്ത മോദി, തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതിലും വലിയ തിരിച്ചടി കിട്ടും: രൂക്ഷവിമര്‍ശനവുമായി ലീഗ് മുഖപത്രം

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ ലേഖനം. ‘മുണ്ടുടുത്ത മോദി’യാണ് മുഖ്യമന്ത്രിയെന്നാണ് ചന്ദ്രിക എഡിറ്റോറിയലിലെ വിമര്‍ശനം. ‘കണ്ണാടി പൊട്ടിച്ചാല്‍ കോലം നന്നാകുമോ’ എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ലീഗിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയതിന് പിന്നാലെയാണ് ചന്ദ്രിക പത്രത്തിലെ അതിരൂക്ഷ വിമര്‍ശനം.

Read Also: ലോക് സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഇടതുമുന്നണിയുടെ തോല്‍വിയില്‍ ക്രൈസ്തവ സഭകളെ വിമര്‍ശിച്ച് സിപിഎം

തോല്‍വിക്ക് കാരണം ഭരണവീഴ്ചയാണെന്ന് പി.ആര്‍.സംഘവും മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും വീണ്ടും തോറ്റാല്‍ പാര്‍ട്ടിയെ കാണാന്‍ മ്യൂസിയത്തില്‍ പോകേണ്ടിവരുമെന്നും മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നു.

 

”വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതിലും വലിയ തിരിച്ചടി കിട്ടിയേക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് അനുകൂലമായി വാര്‍ഡ് വെട്ടിക്കീറി വിഭജിക്കുന്ന പഴയ കുടില തന്ത്രം വീണ്ടും ഇറക്കിയിട്ടുണ്ട്. മോദിയുടെ ബില്‍ തന്ത്രങ്ങളുടെ കോപ്പി പേസ്റ്റുമായാണ് മുണ്ടുടുത്ത മോദിയുടെ പടപ്പുറപ്പാട്. പക്ഷേ, വീണ്ടുമൊരു അങ്കത്തില്‍ കൂടി തോറ്റാല്‍ പാര്‍ട്ടിയെ കാണാന്‍ മ്യൂസിയത്തില്‍ തിരയേണ്ടിവരുമെന്നാണ് നേതാക്കള്‍ പോലും രഹസ്യമായി പറയുന്നത്’-മുഖപ്രസംഗത്തില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button