KeralaLatest NewsNews

25 ലക്ഷം രൂപയ്ക്ക് മുസ്ലിംലീഗിന് സീറ്റ് വിറ്റ പാര്‍ട്ടിയാണ് സി.പി.ഐ: പി.വി. അൻവര്‍

സി.പി.ഐ. നേതാക്കള്‍ കാട്ടുകള്ളന്മാരാണെന്നും തുറന്ന ചർച്ചയ്ക്ക് വെല്ലുവിളിക്കുന്നു

ആലപ്പുഴ: സി.പി.ഐ.ക്കെതിരെ സീറ്റ് കച്ചവടം ആരോപണവുമായി പി.വി.അൻവർ എം.എല്‍.എ. ഏറനാട് സീറ്റ് കച്ചവടം നടത്തിയ പാർട്ടിയാണ് സി.പി.ഐ എന്ന് അൻവർ പറഞ്ഞു.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവനാണ് സീറ്റ് വിറ്റതെന്നും അദ്ദേഹം ആരോപിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തനിക്കെതിരെ നടത്തിയ പ്രസ്താവനകള്‍ക്കുള്ള മറുപടിയായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് പി.വി അൻവർ സീറ്റ് വില്‍പന ആരോപണവുമായി രംഗത്തെത്തിയത്.

read also: അധ്യാപക ദമ്പതിമാരുടെയും കുട്ടികളുടെയും കൂട്ടആത്മഹത്യ: സാമ്പത്തിക പ്രതിസന്ധിമൂലമെന്ന് പ്രാഥമിക നിഗമനം

25 ലക്ഷം രൂപയ്ക്ക് ഏറനാട് സീറ്റ് സി.പി.ഐ. മുസ്ലിം ലീഗിന് വിറ്റു. സീറ്റ് ധാരണയ്ക്കായി ലീഗ് നേതാവ് യൂനുസ് കുഞ്ഞ് സമീപിച്ചത് വെളിയം ഭാർഗവനെയാണെന്നും അൻവർ ആരോപിച്ചു. സി.പി.ഐ. നേതാക്കള്‍ കാട്ടുകള്ളന്മാരാണെന്നും തുറന്ന ചർച്ചയ്ക്ക് വെല്ലുവിളിക്കുന്നുവെന്നും അൻവർ പറഞ്ഞു.

‘സ്ഥാനാർഥിത്വത്തെ സംബന്ധിച്ചുനടന്ന ചർച്ചയ്ക്കൊടുവില്‍ സിപിഐയുടെ ജില്ലാ കമ്മിറ്റി നിർദ്ദേശിച്ചത് പ്രകാരം 50രൂപയുടെ സ്റ്റാമ്ബ് പേപ്പറുമായി വരാനാണ് തന്നോട് പറഞ്ഞിരുന്നത്. സി.പിഐയുടെ ഭാഗമായി നില്‍ക്കുമെന്നും നിലപാടില്‍ മാറ്റമുണ്ടാവില്ലെന്നും മുദ്രപത്രത്തില്‍ എഴുതി ഒപ്പിടുവിക്കുവാനായിരുന്നു തീരുമാനം. പിന്നീട് അന്നത്തെ സെക്രട്ടറി വെളിയം ഭാർഗവന്റെ ഇടപെടല്‍ ഉണ്ടായെന്നും അതിനുശേഷമാണ് സ്ഥാനാർഥിത്വം മാറ്റി പ്രഖ്യാപിക്കപ്പെട്ടത്’- അൻവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button