CricketLatest NewsNewsSports

ഇംഗ്ലണ്ടിലെ പ്രത്യേക സാഹചര്യത്തിൽ അവൻ ഇന്ത്യക്കൊപ്പം വേണ്ടതായിരുന്നു: സൽമാൻ ബട്ട്

ദുബായ്: ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിൽ പേസർ ഭുവനേശ്വർ കുമാറിനെ കളിപ്പിക്കണമെന്ന് പാകിസ്താൻ മുൻ താരം സൽമാൻ ബട്ട്. ജെയിംസ് ആൻഡേഴ്സണെ പോലൊരു താരത്തെ ഇന്ത്യയ്ക്കും ആവശ്യമാണെന്നും അങ്ങനെ ഒരാൾ ഇന്ത്യൻ നിരയിൽ ഭുവനേശ്വർ കുമാറാണെന്നും സൽമാൻ ബട്ട് പറഞ്ഞു.

bhuvaneswar

‘ഇന്ത്യൻ നിരയിൽ ഭുവനേശ്വർ കുമാർ കൂടി വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇന്ത്യൻ നിരയിലെ മികച്ച സ്വിങ് ബൗളറാണ് അദ്ദേഹം. എന്നാൽ അവർ ടീമിനൊപ്പം കൊണ്ടുവന്നിട്ടില്ല. ഇംഗ്ലണ്ടിലെ പ്രത്യേക സാഹചര്യത്തിൽ അവൻ ഇന്ത്യക്കൊപ്പം വേണ്ടതായിരുന്നു. ഫൈനൽ കളിച്ച ഫാസ്റ്റ് ബൗളർമാരെല്ലാം ‘ഹിറ്റ് ദി ഡെക്ക്’ ബൗളർമാരാണ്. അവന്റെ വരവ് ജെയിംസ് ആൻഡേഴ്സണിന്റെ വിഭാഗത്തിലേക്ക് ഒരാൾ വരുന്ന പോലെയാണ്’, ബട്ട് പറഞ്ഞു.

Read Also:- ഇലക്ട്രിക്ക് വാഹനങ്ങളുമായി ‘ട്രൈറ്റൻ’ ഇന്ത്യയിലേക്ക്

നേരത്തെ ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ നാസർ ഹുസൈനും ഇംഗ്ലണ്ടിനെതിരെ ഭുവിയെ കളിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു. മികച്ചൊരു സ്വിങ് ബൗളരുടെ അഭാവം ഇന്ത്യൻ ബൗളിംഗ് നിരയിൽ പ്രകടമാണെന്നും ഈ കുറവ് നികത്താൻ ഭുവിക്കു സാധിക്കുമെന്നാണ് ഹുസൈൻ അഭിപ്രായപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button