അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ഇടത് നേതാക്കള്‍. ത്രിപുരയില്‍ ഇടത് പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരം ആക്രമണമുണ്ടാകുന്നു എന്ന് ആരോപിച്ചാണ് നേതാക്കള്‍ പ്രധാനമന്ത്രിയെ നേരില്‍ കാണാനൊരുങ്ങുന്നത്.
Also Read: ശുചീകരണ തൊഴിലാളിയെ ബലമായി കടന്നുപിടിച്ചു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍
സംസ്ഥാന സര്‍ക്കാരിനോ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ബിപ്ലബ് ദേബിനോ ത്രിപുരയിലെ അക്രമ സംഭവങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നാണ് ഇടത് നേതാക്കളുടെ ആരോപണം. ഭരണകക്ഷിയുടെ കയ്യിലെ പാവയായി പോലീസ് മാറിയെന്നും അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും മുന്‍ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍ ആരോപിച്ചു.
നേരത്തെ, മുഖ്യമന്ത്രിയെയും ഗവര്‍ണറെയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്ത് ഇടത് പ്രവര്‍ത്തകര്‍ക്കെതിരെ അരങ്ങേറുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇടത് നേതാക്കളുടെ സന്ദര്‍ശനം.
Post Your Comments