Latest NewsKeralaNews

പാര്‍ട്ടി ഓഫീസില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ചു: സിപിഎം പുന്നമട ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ നീക്കി

യുവതി പൊലിസില്‍ പരാതി നല്‍കുകിയതിനു പിന്നാലെയാണ് പാർട്ടി നടപടി

ആലപ്പുഴ: ഭർത്താവിനെ കാത്ത് നിന്ന തന്നെ പാർട്ടി ഓഫീസില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ചുവെന്ന പ്രവർത്തകയുടെ പരാതിയില്‍ പരാതിക്കാരനെതിരെ നടപടിയുമായി സിപിഎം. ആരോപണ വിധേയനായ പുന്നമട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്‌എം ഇക്ബാലിനെ നീക്കി.

കുറ്റക്കാരൻ അല്ലെന്ന് പാർട്ടി കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്ന് യുവതി പൊലിസില്‍ പരാതി നല്‍കുകിയതിനു പിന്നാലെയാണ് പാർട്ടി നടപടി. യുവതിയുടെ പരാതിയില്‍ ആലപ്പുഴ നോർത്ത് പൊലിസ് ഇക്ബാലിനെതിരെ കേസെടുത്തിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ നിർദേശ പ്രകാരമാണ് ഇഖ്ബാലിനെ നീക്കാൻ തീരുമാനമെടുത്തത്.

read also: വിശ്രുത പ്രഥം തരംഗ് വാദകന്‍ രാജേന്ദ്ര നായിക്കിന്റെ നാദപര്യടനം: ഫോര്‍ട്ട്‌ ‌ കൊച്ചി മെഹബൂബ് മെമ്മോറിയല്‍ ഹാളില്‍

2023 ആഗസ്റ്റ് മാസത്തിലായിരുന്നു സംഭവം. പാട്യം പാർട്ടി ഓഫീസിന് മുന്നില്‍ ഭർത്താവിനെ കാത്തുനിന്ന തന്നോട് ഓഫിസിനുള്ളിലേക്ക് കയറി ഇരിക്കാൻ ഇക്ബാല്‍ ആവശ്യപ്പെട്ടു. പിന്നീട് പിറകില്‍ നിന്ന് വന്ന ഇയാള്‍ തന്നെ കടന്നുപിടിച്ചു. കുതറിമാറാൻ ശ്രമിച്ച തന്നെ പാർട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാക്കാം എന്ന് പറഞ്ഞായിരുന്നു അതിക്രമമെന്നും യുവതി മൊഴി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button