ചെന്നൈ : കല്യാണം വേറിട്ടതാക്കാന്‍ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്ന രീതിയ്ക്ക് ഇന്ന് പ്രചാരം ഏറെയാണ്. സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്നവർ ചടങ്ങ് വ്യത്യസ്തമാക്കാൻ നടത്തുന്ന പരിപാടികൾ ചിലപ്പോൾ അബദ്ധങ്ങളായി മാറാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. വരണമാല്യം ചാര്‍ത്തുന്നത് വ്യത്യസ്തമാക്കാന്‍ ചെയ്ത പ്രവൃത്തി അടിയില്‍ കലാശിച്ച വീഡിയോയാണ് വൈറലാകുന്നത്.
2018ലെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കുത്തിപ്പൊക്കിയത്. പരസ്പരം മാലയണിയുന്നതിന് മുന്‍പ് ബന്ധുക്കള്‍ വധുവരന്മാരെ പിടിച്ചുയര്‍ത്തി. തുടര്‍ന്നായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം നടന്ന രസകരമായ സംഭവവികാസങ്ങളാണ് വീഡിയോ ചർച്ചയാകാൻ കാരണം.
പരസ്പരം മാലയണിഞ്ഞശേഷം വധു തന്നെ പിടിച്ചുയര്‍ത്തിയ ബന്ധുവിന്റെ മുഖത്തടിച്ചു. കൂടാതെ ബന്ധുവിന്റെ നേര്‍ക്ക് യുവതി കയർത്തു സംസാരിക്കുകയും ചെയ്തു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് പിടിച്ചുയര്‍ത്തിയതിലുള്ള പ്രകോപനമാണിതെന്നാണ് കൂടുതൽ പേരുടെയും അഭിപ്രായം. എന്നാൽ വീഡിയോയിൽ മറ്റൊരു ട്വിസ്റ്റ് കൂടിയുണ്ട്. യുവതിയുടെ തല്ലിൽ രോഷാകുലനായ ബന്ധു തൊട്ടടുത്ത് നിന്ന സ്ത്രീയെ തല്ലുന്നു. രണ്ടു വർഷങ്ങൾക്കിപ്പുറവും ഈ വീഡിയോ ചർച്ചയാകുകയാണ്.
தவறி விழுற வீடியோ இல்லை..
புருஷன் மைன்ட் வாய்ஸ் என்னவாயிருக்கும் என்பதை சொல்லவும் pic.twitter.com/wDNmDLXEVa— ஞானக்குத்து (@Gnanakuthu) July 2, 2018
Post Your Comments