ഹൈദരാബാദ്: രാജ്യത്തെ ഞെട്ടിക്കുന്ന ദുരഭിമാന കൊലയാണ് തെലുങ്കാനയില്‍ നടന്നത്. താഴ്ന്ന ജാതിയിലുള്ള പുരുഷനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ഗര്‍ഭണിയായ മകളുടെ ഭര്‍ത്താവിനെ അരുംകൊലചെയ്ത പിതാവിനെതിരെ കൂടുതല്‍ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. പ്രണയുമായുള്ള വിവാഹത്തിനു ശേഷം അമൃത ഫേസ്ബുക്കിലിട്ട വീഡിയോ പിതാവായ മാരുതി റാവുവിനെ പ്രകോപിപ്പിച്ചിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഇതിനെ തുടര്‍ന്ന് പ്രണയിനെ കൊലപ്പെടുത്തിയാല്‍ അമൃതയുടെ വീഡിയോയ്ക്കു കിട്ടിയ ലൈക്കുകളേക്കാള്‍ അധികം ലൈക്ക് കിട്ടുമെന്ന് പ്രണയ്യുടെ ബന്ധുവിനോട് ഇയാള്‍ പറഞ്ഞിരുന്നു.
അമൃത പ്രണയ് എന്ന പേരുള്ള ഫേസ്ബുക്ക് ആക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തത്.വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു ഇത്. നിരവധി ലൈക്കുകളും കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിരുന്നു. ഇതു കണ്ടാണ് ഇതിനും ലൈക്കുകള്‍ പ്രണയിയുടെ കൊലപാതക വീഡിയോയ്ക്ക് ലഭിക്കുമെന്ന് മാരുതി പറഞ്ഞത്.
https://www.facebook.com/amrutha.pranay.3/videos/204756723731522/
ഗര്‍ഭണിയായ അമൃതയെ ഡോക്ടറെ കാണിച്ചു തിരിച്ചു വരുമ്പോഴാണ് നടു റോഡില്‍ മാരുതിയുടെ വാടക ഗുണ്ട പ്രണയിനെ വെട്ടി കൊലപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംങവം നടന്നത്. തുടര്‍ന്ന് തന്റെ അച്ഛനും ബന്ധുക്കളുമാമ് പ്രണയ്യുടെ കൊലപാതകത്തിന് ഉത്തരവാദികളെന്ന് അമൃത ആരോപിച്ചിരുന്നു
Post Your Comments