തിരുവനന്തപുരം : ചാനല്‍ പരിപാടിയില്‍ യുവതിയോട് ക്ഷുഭിതയായി പെരുമാറിയ വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കോണ്‍ഗ്രസ് വലത് പ്രൊഫൈലുകള്‍ക്ക് പുറമെ ഇടത് അനുഭാവികളും അധ്യക്ഷനെതിരെ രംഗത്തെത്തി. ഇപ്പോഴിതാ സംവിധായകന് ആഷിക് അബു ആണ് ജോസഫൈനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ‘വനിതാ കമ്മീഷന് അധ്യക്ഷ ക്രൂരയായ ജയില്‍ വാര്‍ഡനെ ഓര്‍മിപ്പിക്കുന്നു. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണം’- ആഷിക് അബു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തത്സമയം പരാതി നല്‍കാനായി വാര്‍ത്താചാനല്‍ നടത്തിയ പരിപാടിയിലാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്ന് പറഞ്ഞ യുവതിയോട് വനിതാ കമ്മീഷന് അധ്യക്ഷ അപമര്യാദയായി പെരുമാറിയത്. യുവതി സംസാരിച്ച് തുടങ്ങിയത് മുതല്‍ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് എം.സി ജോസഫൈന് പെരുമാറിയത്.
Read Also : ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ ഇന്ന് രാത്രി ദൃശ്യമാകും
2014-ലാണ് വിവാഹം കഴിഞ്ഞതെന്നും ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയില്‍ നിന്ന് വിളിച്ച യുവതി പരാതി പറഞ്ഞു. കുട്ടികളില്ലെന്നും ഭര്‍ത്താവിനൊപ്പം അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്ത് കൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈന് ചോദിച്ചു. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍. ‘എന്നാല്‍ പിന്നെ അനുഭവിച്ചോ’ എന്നായിരുന്നു എം.സി.ജോസഫൈന്റെ പ്രതികരണം.
കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീല്‍ വഴി കുടുംബകോടതിയെ സമീപിക്കണമെന്ന് പിന്നീട് ജോസഫൈന് യുവതിയോട് പറഞ്ഞു. വേണമെങ്കില്‍ വനിതകമീഷനില്‍ പരാതി നല്‍കാനും എം.സി ജോസഫൈന് പറയുന്നുണ്ട്. ജോസഫൈന്റെ ഈ മറുപടികളോട് യുവതി പ്രതികരിക്കാതെ സംഭാഷണം അവസാനിക്കുകയാണ് ചെയ്തത്.
View this post on Instagram
Post Your Comments