കണ്ണൂർ; കണ്ണൂർ ജില്ലയില്‍ ഇന്ന് 47 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള (1977 ന് മുന്‍പ് ജനിച്ചവര്‍) സെക്കന്റ് ഡോസ് കൊവിഡ് വാക്സിനേഷനു വേണ്ടി 15 കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നതാണ്. ഈ കേന്ദ്രങ്ങളില്‍ കോവാക്സിനാണ് നൽകുന്നത്. കൂടാതെ വെരിഫിക്കേഷന് കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്മെന്റ് ലഭിച്ച 18 – 44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി/പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കുമായി ഫസ്റ്റ് ഡോസ് കൊവിഡ് വാക്സിനേഷനു വേണ്ടി 30 കേന്ദ്രങ്ങളും പ്രവർത്തിക്കുന്നതാണ്. ഈ കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്സിനാണ് നൽകുന്നത്.
45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിന് കേന്ദ്ര ഗവണ്മെന്റില് നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ഈ പ്രായത്തിലുള്ളവര്‍ കേന്ദ്ര സര്‍ക്കാരിന്റെ വാക്സിനേഷന് പോര്‍ട്ടലായ www.cowin.gov.in എന്ന സൈറ്റില്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാൻ പാടുള്ളു. കേരള സര്‍ക്കാരിന്റെ വാക്സിനേഷന് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാൻ പാടുള്ളതല്ല. 18 – 44 വയസിലുള്ള (1977 ന് ശേഷം ജനിച്ചവര്‍ ) അനുബന്ധ രോഗങ്ങളുള്ളവരും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരും, ജോലി/പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവരും കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം കേരള സര്‍ക്കാരിന്റെ വാക്സിനേഷന് സൈറ്റില്‍ (covid19.kerala.gov.in) രജിസ്റ്റര്‍ ചെയ്യണം. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കേരള സര്‍ക്കാരാണ് വാക്സിന് ലഭ്യമാക്കുന്നത്.
Post Your Comments