Kerala

കണ്ണൂരിൽ ബോംബ് മാത്രമല്ല, നിധിയും ഉണ്ട്: മഴക്കുഴിയിലെ കുടത്തിലെ സ്വർണവും വെള്ളിയും പുരാവസ്തുവകുപ്പ് പരിശോധിക്കുന്നു

കണ്ണൂർ: കണ്ണൂരിൽ മഴക്കുഴി എടുക്കവേ റബർ തോട്ടത്തിൽ നിന്ന് നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തി. ചെങ്ങളായിയിൽ പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് ഇവ കണ്ടെത്തിയത്.

മഴക്കുഴി എടുക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം കണ്ടെത്തിയത്. 17 മുത്തുമണികൾ,13 സ്വർണപതക്കങ്ങൾ, കാശു മാലയുടെ നാല് പതക്കങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളിനാണയങ്ങൾ എന്നിവയാണ് ഈ കുടത്തിനുള്ളിലുണ്ടായിരുന്നത്.

മണ്ണിൽ നിന്ന് കുഴിച്ചെടുക്കവേ ആദ്യം ബോംബ് ആണെന്നാണ് തൊഴിലാളികൾ കരുതിയത്. ലഭിച്ച വസ്തുക്കൾ അടങ്ങിയ കുടം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. ഇവ സ്വർണ്ണം പൂശിയതാണോ എന്നും സംശയമുണ്ട്. വസ്തുക്കൾ പുരാവസ്തു വകുപ്പ് പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button