തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എം.ബി. രാജേഷിന് അഭിനന്ദനങ്ങളുമായി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീരാമകൃഷ്ണൻ അഭിനന്ദനം അറിയിച്ചത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:
ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സൗഹൃദങ്ങളില്‍ കൊരുക്കപ്പെട്ട രണ്ടു സഖാക്കളെന്ന നിലയിലും രണ്ടു പതിറ്റാണ്ടിലേറെയുള്ള സംഘടനാ പ്രവര്‍ത്തനങ്ങളാല്‍ തമ്മില്‍ ബന്ധിക്കപ്പെട്ടവരെന്ന നിലയിലും ഞങ്ങളുടെ സൗഹൃദത്തിന്റെ ലോകം വിശാലമാണ്.
മികച്ച പാര്‍ലമെന്റേറിയനും കഴിവുറ്റ പ്രഭാഷകനുമായ ശ്രീ. എം.ബി. രാജേഷ് മികച്ച സ്പീക്കറായിരിക്കുമെന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ല. ശ്രീ. എം.ബി. രാജേഷിന്റെ കൈകളില്‍ കേരള നിയമസഭയുടെ അധ്യക്ഷസ്ഥാനം സുരക്ഷിതമായിരിക്കുമെന്നതില്‍ എനിക്ക് അഭിമാനമുണ്ട്.
Post Your Comments