COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ കോവിഡ് നിയമം ലംഘിച്ച് വിവാഹം; 121 പേർ അറസ്റ്റിൽ

റിയാദ്: കൊറോണ വൈറസ് രോഗ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങില്‍ പങ്കെടുത്ത 121 സ്ത്രീകള്‍ സൗദി അറേബ്യയില്‍ അറസ്റ്റിൽ ആയിരിക്കുന്നു. സൗദി അതിര്‍ത്തി പ്രദേശമായ ജിസാനില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ജിസാന്‍ ഗവര്‍ണറേറ്റിലെ അല്‍ ദര്‍ബിലുള്ള ഒരു വിവാഹ ഹാളില്‍ നിന്നാണ് നിയമലംഘകര്‍ പിടിയിലായതെന്ന് മേഖലയിലെ പൊലീസ് വക്താവ് മേജര്‍ നയിഫ് അബ്ദുല്‍റഹ്മാന്‍ പറഞ്ഞു. വിവാഹം നടത്തിയവര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയുണ്ടായി. ആഘോഷങ്ങളും സംസ്‌കാര ചടങ്ങുകളും ഉള്‍പ്പെടെയുള്ള സാമൂഹിക ഒത്തുചേരലുകളില്‍ അനുവദനീയമായ ആളുകളില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് നടത്തുന്നവര്‍ക്ക് 40,000 സൗദി റിയാല്‍ ആണ് പിഴ ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button