ന്യൂഡൽഹി : ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വികസിപ്പിച്ച കൊറോണ പ്രതിരോധ ഗുളിക തികച്ചും സുരക്ഷിതമെന്ന് വ്യക്തമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആന്റ് അപ്ലൈഡ് സയൻസിലെ (ഐഎൻഎംഎഎസ് ) ഗവേഷകർ. ഡ്രഗ്2-ഡിഓക്സി-ഡി-ഗ്ലൂക്കോസ്(2-ഡിജി) ആളുകളെ വേഗത്തിൽ രോഗമുക്തരാക്കുന്നുവെന്ന് ഡോ സുധീർ ചന്ദന പറഞ്ഞു.
ക്ലിനിക്കൽ പരീക്ഷണത്തിൽ തന്നെ കൊറോണ രോഗികളിൽ മരുന്ന് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം വ്യക്തമായതാണ്. രണ്ടാം ഘട്ടത്തിൽ 110 രോഗികളിൽ പരീക്ഷണം നടത്തി. മൂന്നാം ഘട്ടത്തിൽ 220 രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. രണ്ടാം ഘട്ട പരീക്ഷണത്തിൽ തന്നെ മരുന്ന് ഫലപ്രദമാണെന്ന് വ്യക്തമായിരുന്നുവെന്നും ചന്ദന വ്യക്തമാക്കി.
ഡിആർഡിഒയുടെ ലാബിൽ ഡോ. റെഡ്ഡീസ് ലബോറട്ടറിയുമായി സഹകരിച്ച് ഐഎൻഎംഎഎസ് ആണ് പ്രതിരോധ മരുന്ന് വികസിപ്പിച്ചത്.പ്രതിരോധ മരുന്ന് നൽകിയവർക്ക് മൂന്ന് ദിവസം മുൻപ് തന്നെ രോഗമുക്തി ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. രോഗികളിൽ ഓക്സിജന്റെ അളവ് താഴുന്നത് കുറയ്ക്കുന്നുണ്ടെന്നും ചന്ദന അറിയിച്ചു.
Post Your Comments