തിരുവനന്തപുരം : കോവിഡിന്‍റെ രണ്ടാം തരംഗം നേരിടാന്‍ കൂടുതല്‍ സുസജ്ജമായ സജ്ജീകരണങ്ങളാണ് കേരളത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഓക്‌സിജന്‍ ദൗര്‍ലഭ്യമില്ല. ഐ.സി.യു, വെന്‍റിലേറ്റര്‍ സൗകര്യങ്ങളും ആവശ്യത്തിനുണ്ടെന്നും പിണറായി വ്യക്തമാക്കി.
ഇത്തവണ Crush the Curve എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൂട്ടംചേര്‍ന്നുള്ള പരിപാടികള്‍ പരമാവധി ഒഴിവാക്കണം. നടത്തുന്നവ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചാണ് നടത്തേണ്ടത്. അടഞ്ഞ സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന് ദൗര്‍ലഭ്യമാണ് കേരളം നേരിടുന്ന പ്രതിസന്ധി. ഇത് കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. വാക്സിന് പാഴാക്കാതെ പരമാവധി പേര്‍ക്ക് നല്‍കാന്‍ സാധിച്ചിട്ടുണ്ട്. കേന്ദ്രത്തിന്‍റെ പുതിയ വാക്സിന് നയം കേരളത്തിന് തിരിച്ചടിയാണെന്നും പിണറായി പറഞ്ഞു.
Post Your Comments