കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗം നേരിടാൻ കൂടുതൽ സുസജ്ജമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ആശുപത്രികളിൽ ഓക്സിജൻ ദൗർലഭ്യമില്ലെന്നും, ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ ആവശ്യത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം തരംഗത്തെ നേരിടാൻ ‘ക്രഷ് ദി കർവ്’ എന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. ജനങ്ങൾ കൂട്ടംചേർന്നുള്ള പരിപാടികൾ പരമാവധി ഒഴിവാക്കണം. പൊതുപരിപാടികൾക്ക് കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം. ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളം വാക്സിൻ ദൗർലഭ്യം നേരിടുന്നതായും, ഇത് കേന്ദ്രസർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments