തിരുവനന്തപുരം: നിയമസഭാ തിരെഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ നേമത്തിന്റെ മുഴുവന്‍ ചുമതലയും കുമ്മനത്തിന് നല്‍കി ആര്‍എസ്‌എസ്. തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും അദ്ദേഹം മണ്ഡലത്തില്‍ തന്നെ തുടര്‍ന്ന് പ്രവര്‍ത്തിക്കട്ടെയെന്നാണ് സംഘടനാ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് നേമത്തെ വികസന പ്രവര്‍ത്തനങ്ങളുടെ ആലോചനകള്‍ ആരംഭിച്ചതായി കുമ്മനം രാജശേഖരനും വ്യക്തമാക്കി.
Read Also: കൊല്ലത്ത് കോവിഡ് ബാധിച്ച് ഹോമിയോ ഡോക്ടര്‍ മരിച്ചു
എന്നാൽ നേമത്ത് ആസൂത്രണ സമിതി രൂപീകരിച്ചുകഴിഞ്ഞു. അവരുമായുള്ള ചര്‍ച്ചകള്‍ നടന്നു. വികസന പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞെന്നും കുമ്മനം പറഞ്ഞു. നേമത്ത് ജയിക്കുക കൂടി ചെയ്‌താല്‍ സംസ്ഥാന ബിജെപിയില്‍ കുമ്മനത്തിന് കരുത്തനാകാമെന്നും തത്കാലം സംഘടനാ പ്രചാരകനെന്ന പഴയ പദവിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരേണ്ടതില്ലെന്നും ആര്‍എസ്‌എസ് കണക്കാക്കുന്നു. അതേസമയം, പഴയതുപോലെ ആര്‍എസ്‌എസ് ചുമതലകളിലേക്ക് മടങ്ങാനില്ലെന്ന് കുമ്മനവും വ്യക്തമാക്കിയിട്ടുണ്ട്. നേമത്തെ ജയവും തോല്‍വിയും എന്നതല്ല, മണ്ഡലത്തിന്റെ വികസനമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments