CricketLatest NewsNewsSports

നടരാജനെ അഭിനന്ദിച്ച് സാം കറൻ

ഇന്ത്യൻ പേസർ ടി നടരാജനെ അഭിനന്ദിച്ച് ഇംഗ്ലീഷ് പേസർ സാം കറൻ. ഇന്ത്യക്കെതിരെ അവസാന ഓവറിൽ ജയിക്കാൻ 14 റൺസ് വേണമെന്നിരിക്കെ മികച്ച സ്പെൽ കാഴ്ചവെച്ച നടരാജൻ ഇന്ത്യക്ക് ഏഴ് റൺസിന്റെ ജയം സമ്മാനിക്കുകയായിരുന്നു. മത്സരശേഷം അവസാന ഓവർ എറിഞ്ഞ നടരാജനെ അഭിനന്ദിച്ച് സാം കറൻ രംഗത്തെത്തി. 83 പന്തിൽ 95 റൺസുമായി സാം കറൻ പുറത്താവാതെ നിന്ന്.

“ഞങ്ങൾ കാളി ജയിച്ചില്ല, പക്ഷെ കളിച്ച രീതിയിൽ സന്തോഷമുണ്ട്. വിജയം തന്നെയാണ് എനിക്കിഷ്ട്ടം. പക്ഷെ ഇതൊരു മികച്ച അനുഭവമാണ്. ഭൂരിഭാഗം പന്തുകളും കളിച്ച് മത്സരം അവസാനം വരെ എത്തിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. നടരാജൻ അവസാനം നന്നായി പന്തെറിഞ്ഞു. ഭുവിയും മികച്ച ബൗളറാണ്. അതാണ് അദ്ദേഹത്തെ ഞാൻ കളിക്കാതെ വിട്ടത്.”മത്സരശേഷം സാം കറൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button