ഖത്തറിൽ നടക്കുന്ന മനുഷ്യവകാശ ലംഘനങ്ങൾക്ക് എതിരെ പ്രതിഷേധവുമായി ജർമൻ ഫുട്ബോൾ ടീം. ഐസ്ലാൻഡിനെതിരായ മത്സരത്തിന് മുമ്പായിരുന്നു ജർമ്മനിയുടെ പ്രതിഷേധം. മനുഷ്യവകാശങ്ങൾ എന്ന എഴുതിയ ടീഷർട്ടുമായാണ് ജർമ്മനി പ്രതിഷേധം നടത്തിയത്. ഖത്തറിലെ അതിഥി തൊഴിലാളികളുടെ അവസ്ഥയാണ് ജർമ്മനി പ്രതിഷേധവുമായി മുന്നോട്ട് വരാൻ കാരണം.
ഖത്തറിൽ ലോകകപ്പിനായി സ്റ്റേഡിയം നിർമ്മിക്കുന്നതിന് ഇടയിൽ 6500 തൊഴിലാളികൾ കൊല്ലപ്പെട്ടതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതാണ് പ്രതിഷേധങ്ങൾ ഉയരാനുള്ള കാരണം. കഴിഞ്ഞ ദിവസം ഏർലിങ് ഹലാൻഡിന്റെ ടീമായ നോർവേയും ഇത്തരത്തിൽ പ്രതിഷേധിച്ചിരുന്നു. ഇനിയും ഖത്തർ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ലോകകപ്പ് ബഹിഷ്ക്കരിക്കാനുള്ള സാധ്യതകൾ തള്ളികളയാനാവില്ലെന്നാണ് വിലയിരുത്തലുകൾ.
Post Your Comments