ആശയ സമരം വിട്ട് ശാരീരിക ആക്രമണമാണ് സിപിഎം ലക്ഷ്യമാക്കുന്നത് എങ്കിൽ കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്ന് സി.പി.എമ്മിന് താക്കീതുമായി ബി.ജെ.പി യുവനേതാവും ആലത്തൂർ സ്ഥാനാർത്ഥിയുമായ പ്രശാന്ത് ശിവൻ. സന്ദീപ് വാചസ്പതിയും അനൂപ് ആന്റണിയും ഒറ്റക്കല്ലെന്ന് മറക്കണ്ടെന്നും പ്രശാന്ത് സി.പി.എമ്മിനെ ഓർമ്മിപ്പിച്ചു.
രക്തസാക്ഷികളുടെ ചതിയുടെയും വഞ്ചനയുടെയും ചരിത്രം പറയാൻ തുടങ്ങിയാൽ ഒരു തെരെഞ്ഞെടുപ്പ് മതിയാവില്ല. പുന്നപ്ര സമര നായകൻ എന്നു തന്നെ അറിയപ്പെടുന്ന വി.എസ് വെടിവെപ്പ് നടക്കുമ്പോൾ മച്ചിൻ മുകളിൽ ഒളിവിൽ ആയിരുന്നു. വെടിവെയ്പ്പ് നടക്കുമ്പോൾ മുൻ ആലത്തൂർ എം.എൽ.എ ആയിരുന്ന ഇ.എം.എസ് യോഗക്ഷേമ സഭയിൽ സമുദായത്തെ ഉദ്ധരിക്കാൻ പോയതായിരുന്നെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു.
കമ്യൂണിസ്റ്റുകാർ ചതിച്ചു കൊന്ന് രക്തസാക്ഷികളാക്കി മാർക്കറ്റ് ചെയ്തവർക്ക് ആദരവ് അർപ്പിച്ചാൽ സഖാക്കൾക്ക് പൊള്ളുമെങ്കിൽ കൂത്തുപറമ്പും കയ്യൂരും, എല്ലാമുള്ള രക്തസാക്ഷികളുടെ യഥാർത്ഥ ചരിത്രം കുഴിമാടം തുറന്ന് പുറത്തിടുമെന്നും, പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്ഥാനാർഥി സന്ദീപ് വാചസ്പതി ആദരവർപ്പിച്ചതിന് പകരമായാണ് അനൂപ് ആന്റണിക്കെതിരെ ആക്രമണം നടത്തിയതെങ്കിൽ നേരിടാൻ സംഘബലം ഉള്ള പാർട്ടിയാണ് ബി.ജെ.പിയെന്നും പ്രശാന്ത് ശിവൻ താക്കീത് നൽകി.
Post Your Comments