KeralaLatest NewsNewsIndia

മുഖ്യമന്ത്രിയെ രക്ഷപെടുത്താനുള്ള പുതിയ അടവ്; ഇ.ഡിയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമം, തെരഞ്ഞെടുപ്പ് നാടകമോ?

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പേര് പറയാൻ സ്വപ്ന സുരേഷിനെ ഇ.ഡി നിർബന്ധിച്ചുവെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി പുതിയ നാടകമോയെന്ന് സംശയമുണർത്തി സോഷ്യൽ മീഡിയ. സ്വപ്നയുടെ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയാണ് മുഖ്യമന്ത്രിക്ക് അനുകൂല മൊഴി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ, വെട്ടിലായ സർക്കാരിൻ്റെ മുഖം രക്ഷിച്ചെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടുള്ള പുതിയ നാടകമാണിതെന്ന ആരോപണവും ഉയരുന്നുണ്ട്.

സ്വപ്നയെ ഇ ഡി നിർബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നും ഏറ്റവും നിർബന്ധപൂർവ്വം മൊഴി പറയിപ്പിച്ചത് രാധാക‍ൃഷ്ണൻ എന്ന ഉദ്യോഗസ്ഥനാണെന്നും സിജി വിൽസൺ എന്ന പൊലീസ് ഉദ്യോഗസ്ഥ നൽകിയ മൊഴിയിൽ പറയുന്നു. സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സിജി മൊഴി നൽകിയത്. ശബ്ദരേഖ ചോർന്നത് സംബന്ധിച്ച് അന്വേഷണം നടത്തിയ സംഘത്തിന് മുന്നിലാണ് പൊലീസ് ഉദ്യോഗസ്ഥയായ സിജി വിൽസൺ മൊഴി നൽകിയിരിക്കുന്നത്.

Also Read:കാണാതായ വീട്ടമ്മയെ വെട്ടി നുറുക്കി കഷ്ണങ്ങളാക്കി പുഴയുടെ തീരത്ത് കുഴിച്ചിട്ട നിലയില്‍

നേരത്തെ പുറത്തുവന്ന സ്വപ്‌നയുടെ ശബ്ദരേഖയിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി നിർബന്ധിച്ചു. സ്വപ്നയെ നിർബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്നും സിജിയുടെ മൊഴിയിൽ വ്യക്തമാകുന്നു. കൂടാതെ പുറത്തുവന്ന ശബ്ദരേഖ സ്വപ്‌നയുടേതാണെന്നും ഉദ്യോഗസ്ഥ വെളിപ്പെടുത്തി. താൻ അല്ല അത് റെക്കോർഡ് ചെയ്തതെന്നും സ്വപ്‌നയുമായി ബന്ധമുള്ളവർ ജയിലിൽ സന്ദർശിക്കാനെത്തിയപ്പോൾ റെക്കോർഡ് ചെയ്തതാകാമെന്നും ഇവർ പറയുന്നു. സന്ദർശനവേളയിൽ ഉദ്യോഗസ്ഥർ ആരും തന്നെ അടുത്തുണ്ടാകാറില്ലെന്നും അപ്പോൾ സംഭവിച്ചതാകാമെന്നും സിജി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button