KeralaLatest NewsIndiaNews

നടൻ മിഥുൻ ചക്രബർത്തി ഇനി ദേശീയതയ്ക്കൊപ്പം, ബിജെപി അംഗത്വം സ്വീകരിക്കും; മമതയുടെ അടിത്തറ ഇളകുന്നു?

നടൻ മിഥുൻ ചക്രബർത്തി ബിജെപിയിലേക്ക് !

മുന്‍ തൃണമൂല്‍ നേതാവും നടനുമായ മിഥുന്‍ ചക്രബര്‍ത്തി ബിജെപിയില്‍ ചേരും. ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗിയ ആണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന മെഗാ റാലിയില്‍ വെച്ച് മിഥുന്‍ ചക്രബര്‍ത്തി ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. താരം ബിജെപിയിലേക്ക് പോവുകയാണെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് വിഷയത്തിൽ വ്യക്തത വരുത്തി കൈലാഷ് വിജയ് വര്‍ഗിയ രംഗത്തെത്തിയത്.

Also Read:രാമക്ഷേത്രത്തിന് 13 കോടി നൽകി മലയാളികൾ; എതിർത്തവരുടേത് വെറും പ്രഹസനങ്ങൾ മാത്രം!

കഴിഞ്ഞ ദിവസം രാത്രി വസതിയില്‍ എത്തി വിജയ് വര്‍ഗ്ഗിയ മിഥുന്‍ ചക്രബര്‍ത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഇതിന് പിന്നാലെയാണ് അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന വിവരം വിജയ്‌ വര്‍ഗ്ഗിയ പുറത്തുവിട്ടത്. മണിക്കൂറുകളോളം ഇരുവരും തമ്മിലുള്ള ചര്‍ച്ച നീണ്ടു.

“ഞാൻ അദ്ദേഹവുമായി (മിഥുൻ ചക്രവർത്തി) ടെലിഫോണിലൂടെ സംസാരിച്ചു, അദ്ദേഹം ഇന്ന് വരാൻ പോകുന്നു. അദ്ദേഹവുമായി വിശദമായ ചർച്ചയ്ക്ക് ശേഷം മാത്രമേ എനിക്ക് അഭിപ്രായം പറയാൻ കഴിയൂ’- കൂടിക്കാഴ്ചയ്ക്ക് മുൻപ് വിജയ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button