Latest NewsIndia

കുവൈത്ത് സന്ദർശനത്തിനായി പ്രധാനമന്ത്രി യാത്ര തിരിച്ചു : കുവൈത്തിലെ ഇന്ത്യൻ സമൂഹവുമായി അദ്ദേഹം സംവദിക്കും

43 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ എത്തുന്നുവെന്നതാണ് ഈ സന്ദർശനത്തിൻ്റെ പ്രത്യേകത

ന്യൂദൽഹി : ദ്വിദിന കുവൈത്ത് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലേക്ക് പുറപ്പെട്ടു. കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ ക്ഷണപ്രകാരമാണ് സന്ദർശനം.

43 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ എത്തുന്നുവെന്നതാണ് ഈ സന്ദർശനത്തിൻ്റെ പ്രത്യേകത. അതേ സമയം കുവൈത്ത് നേതൃത്വവുമായി പ്രധാനമന്ത്രി ചർച്ചകൾ നടത്തുമെന്നാണ് അറിയാൻ കഴിയുന്നത്.

ഇന്ന് കുവൈത്തിലെ ഇന്ത്യൻ സമൂഹവുമായി അദ്ദേഹം സംവദിക്കുകയും ലേബർ ക്യാമ്പ് സന്ദർശിക്കുകയും ചെയ്യും. 26-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഉദ്ഘാടന ചടങ്ങിൽ കുവൈത്ത് അമീറിൻ്റെ വിശിഷ്ടാതിഥിയായും അദ്ദേഹം പങ്കെടുക്കും.

നാളെ പ്രധാനമന്ത്രി മോദിക്ക് ബയാൻ കൊട്ടാരത്തിൽ ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് കുവൈത്ത് അമീറുമായും കുവൈത്ത് കിരീടാവകാശിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടാതെ കുവൈത്ത് പ്രധാനമന്ത്രിയുമായും പ്രതിനിധിതല ചർച്ചകൾ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button