കർഷക സമരത്തിന് പിന്നിൽ സർക്കാരിനെതിരെയായ രാഷ്ട്രീയമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. കർഷക സമരത്തിന് പിന്നിൽ കർഷകരുടെ തെറ്റിദ്ധാരണയാണെന്ന് അദ്ദേഹം പി ടി എയ്ക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. കാര്‍ഷിക നിയമങ്ങളുടെ ഗുണഫലങ്ങളെക്കുറിച്ച് കര്‍ഷകര്‍ ശരിക്ക് മനസിലാക്കിയിട്ടുണ്ടാകില്ലെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
”ഒരു പക്ഷേ കര്‍ഷകര്‍ നിയമത്തെക്കുറിച്ച് ശരിക്ക് മനസിലാക്കിയിട്ടുണ്ടാകില്ല. അല്ലെങ്കിൽ രാഷ്ട്രീയ താല്പര്യങ്ങള് മൂലം അവര്‍ മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടാവില്ല. കേന്ദ്രസര്‍ക്കാര്‍ എന്ത് ചെയ്താലും അത് എതിര്‍ക്കുക എന്നത് ഈ രാജ്യത്ത് ഒരു ഫാഷനായിട്ടുണ്ട്. സര്‍ക്കാരിനെ എതിര്‍ക്കുന്ന ശക്തികള്‍ കര്‍ഷകരെ സമരത്തിലേക്ക് വലിച്ചിഴച്ചു’വെന്നും ശ്രീധരന് പറഞ്ഞു.
ഒരു വിദേശ രാജ്യത്തോടോ മാധ്യമത്തോടോ ചേര്‍ന്ന് സ്വന്തം രാജ്യത്തെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും അത് രാജ്യത്തോടുള്ള യുദ്ധം തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തനിക്ക് വര്‍ഷങ്ങളായി അടുത്ത് പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”മോദി കഠിനാധ്വാനിയും ദീര്ഘവീക്ഷണമുള്ളയാളുമാണ്. എനിക്ക് അദ്ദേഹത്തെ വളരെ അടുത്തറിയാം. അദ്ദേഹം വളരെ നീതിമാനും അഴിമതിരഹിതനും പ്രതിജ്ഞാബദ്ധനുമാണ്”- ശ്രീധരന് പറഞ്ഞു.
Post Your Comments