കൊല്‍ക്കത്ത: വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനിടെ 26കാരന് വിഷവാതകം ശ്വസിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നു. വലിച്ചു തീര്‍ക്കാത്ത സിഗററ്റ് കുറ്റി കൈയില്‍ ഇരിക്കുന്ന നിലയിലാണ് യുവാവിനെ കണ്ടത്. ബെഡ്ഷീറ്റിന് തീപിടിച്ചിട്ടുണ്ട്. ഇതില്‍ നിന്നും ഉയര്‍ന്ന കാര്‍ബണ്‍ മോണോക്സൈഡ് ആണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊല്‍ക്കത്തയിലാണ് സംഭവം നടന്നിരിക്കുന്നത്. നിലാദ്രി ചക്രവര്‍ത്തിയാണ് മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ മകനാണ് ഇയാൾ. 26കാരന് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു.
രണ്ടുദിവസം മുന്‍പായിരുന്നു വിവാഹം നടന്നത്. കാമുകിയെയാണ് നിലാദ്രി ചക്രവര്‍ത്തി വിവാഹം ചെയ്തിരിക്കുന്നത്. വധുവിനെ വീട്ടിലേക്ക് കൊണ്ടുവന്ന ശേഷം പാര്‍ട്ടി നടത്താന്‍ യുവാവ് തീരുമാനിച്ചു. രാത്രി വൈകിയ വേളയിലും പാര്‍ട്ടി തുടര്‍ന്നു. തുടര്‍ന്ന് മുറിയില്‍ എത്തിയ യുവാവിനെ പിറ്റേന്ന് രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു ഉണ്ടായത്.
കത്തിച്ചുവെച്ച സിഗററ്റ് കൈയില്‍ ഇരിക്കുമ്പോള്‍ തന്നെ യുവാവ് ഉറങ്ങിയിരിക്കാമെന്ന് പൊലീസ് പറയുന്നു. ഇതില്‍ നിന്ന് തലയിണയ്ക്ക് തീ പിടിച്ചിരിക്കാം. വാതിലും ജനങ്ങളും അടഞ്ഞുകിടന്നതിനാല്‍ ബെഡ്ഷീറ്റ് കത്തിയത് മൂലം ഉയര്‍ന്ന പുകയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടിരിക്കാമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാകുന്നു.
ഇതോടെ മുറിയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാതെ യുവാവ് മരിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. പിറ്റേന്ന് യുവാവിന്റെ അച്ഛനാണ് അബോധാവസ്ഥയില്‍ മകനെ കാണുകയുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. കരള്‍ സംബന്ധമായ അസുഖങ്ങള്‍ യുവാവിനെ അലട്ടിയിരുന്നു. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു
Post Your Comments