തിരുവനന്തപുരം: ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ് (45), ഭാര്യ പ്രിയ (40) എന്നിവരാണാണ് മരിച്ചത്. പൂട്ടിയിട്ടിരുന്ന വീടിനുള്ളിൽ സെൽവ്വരാജിനെ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്.
ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.മരണം എപ്പോഴെന്നതിൽ വ്യക്തതയില്ല. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പുറത്ത് പഠിക്കുന്ന മകൻ ഇന്നലെ രാത്രിയിൽ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Post Your Comments