Latest NewsKeralaNews

ബൈക്ക് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിലിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോട്ടയം: കോരുത്തോട് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. അമ്പലംകുന്ന് ഭാഗത്ത് വെച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്ത മടുത്തങ്കില്‍ രാജേഷ്, നടുവിലേതില്‍ കിഷോര്‍ എന്നിവരാണ് മരിച്ചത്. രാജേഷ് ഓടിച്ച ബൈക്ക് നിയന്ത്രണം തെറ്റി ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ ശശിധരനും പരിക്കേറ്റു.

അതേസമയം, മണിക്കൂറുകളുടെ മാത്രം ഇടവേളകളില്‍ സംസ്ഥാനത്താകെ അഞ്ച് പേരാണ് വാഹനാപകടത്തില്‍ മരിച്ചത്. ഇരവിപുരത്തും ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കള്‍ മരിച്ചു. പള്ളിത്തോട്ടം സ്വദേശി മനീഷ് (31), ഇരവിപുരം പനമൂട് സ്വദേശി പ്രവീണ്‍ (32) എന്നിവരാണ് മരിച്ചത്. തകര്‍ന്നു കിടക്കുന്ന തീരദേശ റോഡില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം.

അതിനിടെ ആലപ്പുഴയില്‍ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥി മരിച്ചു. ഹരിപ്പാട് ചെറുതന സ്വദേശി സഞ്ജു (21)വാണ് മരിച്ചത്. ഇന്ന് രാവിലെ വളഞ്ഞവഴി ജംഗ്ഷനിലായിരുന്നു അപകടം. പുന്നപ്ര കാര്‍മല്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ് സഞ്ജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button