COVID 19KeralaLatest NewsNews

പരിയാരത്ത് ആശങ്ക, മെഡിക്കൽ കോളേജിൽ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്

കണ്ണൂ‌ർ : പരിയാരം മെഡിക്കൽ കോളേജിൽ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്. ഇത് വരെ 37 ആരോഗ്യപ്രവർത്തകർക്കാണ് ഇവിടെ കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതര രോഗങ്ങൾക്ക് ചികിത്സയ്ക്കെത്തിയ 12 പേർക്കും രോഗം സ്ഥിരീകിച്ചു. നിലവിൽ 140ലധികം ആരോഗ്യപ്രവർത്തകർ ക്വാറൻ്റീനിലാണ്. ഇവരിൽ മിക്കവർക്കും രോഗലക്ഷണങ്ങളൊന്നുമില്ല. ആശുപത്രിയിലെ ചികിത്സ സൗകര്യം കൂട്ടാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

അതേസമയം കണ്ണൂർ ജിലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 47 പേരിൽ 31 പേർക്കും സമ്പർക്കം വഴിയാണ് രോ​ഗം പകർന്നത്. തലശ്ശേരി പൊലീസ് കൺട്രോൾ റൂമിലെ എസ്ഐ, ഡിവൈഎസ്പി ഉൾപ്പെടെ 30 പോലീസുകാർ നിരീക്ഷണത്തിലാണ്. ഡിവൈഎസ്പി ഓഫീസും, കൺട്രോൾ റൂമും താൽക്കാലികമായി അടച്ചു.

പരിയാരത്ത് നിലവിൽ ചികിത്സ അത്യാഹിത രോഗികൾക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ്. വിവിധ ചികിത്സ വിഭാഗത്തിലെ ഒപികളുടെ പ്രവർത്തനം ഭാഗികമാക്കി. ന്യൂറോ പോസ്റ്റ് ഐസിയു , ഗ്യാസ്ട്രോ എൻ്റോളജി, കമ്യൂണിറ്റി മെഡിസിൻ , സി ടി, എം ആർ ഐ സ്കാൻ യൂണിറ്റുകൾ താൽക്കാലികമായി അടച്ചു. അനസ്തീഷ്യോളജിസ്റ്റുകൾ മുഴുവൻ ക്വാറൻ്റീനിലായതോടെ ശസ്ത്രക്രിയകളും മുടങ്ങിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button