മുംബൈ: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള വഴിയൊരുക്കിയത് ശിവസേനയാണെന്ന് അവകാശപ്പെട്ട് പാർട്ടി എംപി സഞ്ജയ് റാവുത്ത്. വിശ്വാസ സംരക്ഷണത്തിനും ഹിന്ദുത്വത്തിനും വേണ്ടിയാണ് ഇതു ചെയ്തതെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. രാമക്ഷേത്ര നിർമാണം കോവിഡ് നിർമാർജനത്തിനു സഹായിക്കുമെന്നാണ് ചിലരുടെ വിചാരമെന്ന എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പരാമർശത്തിനും അദ്ദേഹം മറുപടി നൽകി. ദൈവദൂതരായ നമ്മുടെ ഡോക്ടർമാരാണ് കോവിഡിന് എതിരെ പൊരുതുന്നതെന്ന് മാത്രമേ തനിക്കു പറയാൻ കഴിയൂ എന്നായിരുന്നു റാവുത്തിന്റെ പ്രതികരണം.
Read also: കോവിഡ് വാർഡിൽ ജോലി ചെയ്തിരുന്ന ഡോക്ടർ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു
അതേസമയം അയോധ്യയിലെ രാമക്ഷേത്ര നിർമാണ ഭൂമി പൂജയ്ക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ മുഖ്യാതിഥിയാക്കണമെന്ന് ശിവസേന എംഎൽഎ പ്രതാപ് സർനായിക്കും ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീ രാം ജൻമഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റിന്റെ മുഖ്യ ട്രസ്റ്റിക്ക് സർനായിക്ക് കത്തെഴുതി.
Post Your Comments