Latest NewsCricketNewsSports

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മെന്‍ഡിസ് അറസ്റ്റില്‍

ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുസാല്‍ മെന്‍ഡിസ് അറസ്റ്റില്‍. കൊളംബോയുടെ തെക്ക് ഭാഗത്തുള്ള പനദുരയില്‍ വാഹനാപകടമുണ്ടായതിനെ തുടര്‍ന്നാണ് താരത്തെ ഞായറാഴ്ച ഹൊറെതുഡുവ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെ മെന്‍ഡിസിന്റെ വാഹനം 64 കാരനായ സൈക്ലിസ്റ്റിനെ ഇടിക്കുകയും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചച്ചെങ്കിലും ദാരുണമായി മരിക്കുകയായിരുന്നു. മരിച്ചയാള്‍ പ്രദേശവാസിയാണെന്നും റിപ്പോര്‍ട്ടുണ്ട്

പോലീസ് അന്വേഷണം നടത്തുന്നുണ്ട്, മെന്‍ഡിസ് മദ്യപിച്ച് വാഹനമോടിച്ചോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അടുത്ത 48 മണിക്കൂറിനുള്ളില്‍ മെന്‍ഡിസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകേണ്ടിവരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

25 കാരനായ താരം ദേശീയ ടീമിനായി ഇതുവരെ 44 ടെസ്റ്റുകളും 76 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 36.97 ശരാശരിയില്‍ ടെസ്റ്റില്‍ 2,995 റണ്‍സും 30.52 ശരാശരിയില്‍ ഏകദിനത്തില്‍ 2,167 റണ്‍സും നേടിയിട്ടുണ്ട്. കൂടാതെ 26 ടി 20 കളികളില്‍ 484 റണ്‍സും താരം നേടിയിട്ടുണ്ട്. കോവിഡ് -19 ലോക്ക്ഡൗണിനുശേഷം പരിശീലനം പുനരാരംഭിച്ച ദേശീയ ടീമിലെ അംഗമായിരുന്നു മെന്‍ഡിസ്. ശ്രീലങ്കയില്‍ നിലനിന്നിരുന്ന ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു പിന്നാലെ വാഹനവുമായി ഇറങ്ങിയതായിരുന്നു മെന്‍ഡീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button