KeralaLatest NewsNews

ബൈക്കിലേക്ക് സ്വകാര്യ ബസ് ഇടിച്ചു: ഒരാൾ മരിച്ചു

മിഥുനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

ചാലക്കുടി: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു. പൊരിങ്ങല്‍ക്കുത്ത് പുളിയിലപ്പാറ വടക്കന്‍ വീട്ടില്‍ അജിയുടെ മകന്‍ ഡെല്‍ജോ(19)ആണ് മരിച്ചത്. സുഹൃത്തിനു പരിക്കേറ്റു. കൂടപ്പുഴ വര്‍ക്ക് ഷോപ്പ് ജംങ്ഷനില്‍ ഇന്ന് രാവിലെ 10.40ഓടെയായിരുന്നു അപകടം.

read also: ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിച്ച് മൂന്നംഗ മലയാളി കുടുംബം മരിച്ചു

ഗുരുതരമായി പരിക്കേറ്റ ഡെല്‍ജോയെയും സുഹൃത്ത് മിഥുനെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡെല്‍ജോയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ മിഥുനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button