KeralaLatest NewsCrime

ശ്രീക്കുട്ടിയിൽ നിന്ന് അജ്മൽ രണ്ട് മാസത്തിനുള്ളിൽ കൈപ്പറ്റിയത് 8 ലക്ഷം രൂപ, യുവാവിനെ പരിചയപ്പെടുന്നത് രണ്ടുമാസം മുമ്പ്

കൊല്ലം: മൈനാ​ഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റികൊന്ന സംഭവത്തിൽ പ്രതിയായ ഡോക്ടർ ശ്രീക്കുട്ടി അജ്മലിനെ പരിചയപ്പെടുന്നത് രണ്ടുമാസം മുമ്പ്. ഈ രണ്ടുമാസത്തിനിടെ അജ്മൽ ശ്രീക്കുട്ടിയിൽ നിന്ന് 8 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പണവും സ്വർണവും അടക്കം 8 ലക്ഷം രൂപ തന്റെ പക്കൽ നിന്ന് അജ്മൽ വാങ്ങിയെന്ന് ശ്രീക്കുട്ടിയാണ് പൊലീസിന് മൊഴി നൽകിയത്. കൂടുതൽ പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്നറിയാൻ ശ്രീക്കുട്ടിയുടെയും അജ്മലിന്റെയും ബാങ്ക് ഇടപാടുകൾ പൊലീസ് പരിശോധിച്ച് വരികയാണ്.

രണ്ട് മാസം മുമ്പ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ് അജ്മിലെന ശ്രീക്കുട്ടി പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിൽ സൗഹൃദത്തിലായി. പിന്നാലെയാണ് കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ച് മദ്യപിച്ചത്. വാഹനാപകടം നടന്ന സമയം അജ്മൽ മദ്യപിച്ചിരുന്നുവെന്നാണ് പൊലീസിന്റെ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. 2017 ലാണ് ശ്രീക്കുട്ടി എംബിബിഎസ് പൂർത്തിയാക്കിയത്.

ശ്രീക്കുട്ടിക്ക് അപകടത്തിൽ ബന്ധമുണ്ടെന്ന് വ്യക്തമായതോടെ കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്ന ഇവരെ അധികൃതർ പുറത്താക്കിയിരുന്നു. ആശുപത്രിക്ക് കളങ്കം വരുത്തുന്ന പ്രവർത്തിയാണ് ഡോക്ടർ ചെയ്തതെന്നും അതിനാലാണ് ആശുപത്രിയിൽ നിന്ന് പുറത്താക്കുന്നതെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. ഇതിന് പിന്നാലെ ശ്രീക്കുട്ടിയെ പ്രതി ചേർത്ത് പൊലീസ് കേസുടുക്കുയും ചെയ്തിരുന്നു. നരഹത്യാ കുറ്റവും പ്രേരണ കുറ്റവും ചുമത്തിയിട്ടുണ്ട്. അപകട ശേഷം വാഹനം മുന്നോട്ടെടുക്കാൻ നിർദ്ദേശിച്ചത് ശ്രീക്കുട്ടിയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.

ശ്രീക്കുട്ടിയെയും അജ്മലിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയുമാണ്. അജ്മലിനെതിരെ മനപൂർവ്വമായ നരഹത്യ, അലക്ഷ്യമായി വാഹനം ഓടിക്കൽ, മോട്ടോർ വെഹിക്കിൾ ആക്ട് എന്നിവ പ്രകാരമാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തിട്ടുള്ളത്.വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button