COVID 19Latest NewsKeralaNews

വയനാട് രണ്ടുപേര്‍ക്ക് കൂടി കോവിഡ്

കല്‍പ്പറ്റ • വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കര്‍ണാടകയില്‍ നിന്നു ജൂണ്‍ 25ന് ജില്ലയിലെത്തിയ കണിയാമ്പറ്റ സ്വദേശി (36 വയസ്സ്), സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്ന് കണ്ണൂരിലെത്തി അവിടെ സ്ഥാപന നിരീക്ഷണത്തിലായിരുന്ന എള്ളുമന്ദം സ്വദേശി (29) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യത്തെയാള്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും രണ്ടാമത്തെ വ്യക്തി അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലും ചികിത്സയിലാണ്.

നിലവില്‍ രോഗം സ്ഥിരീകരിച്ച് 31 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നാല് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ തിരുവനന്തപുരത്തും ചികിത്സയിലുണ്ട്.

പുതുതായി 237 പേര്‍ നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തില്‍ വന്ന 237 പേരുള്‍പ്പെടെ ആകെ 3539 പേര്‍ നിരീക്ഷണത്തില്‍. 343 പേര്‍ ഇന്ന് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. 36 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 325 പേരുള്‍പ്പെടെ 1910 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത് .

ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 3438 സാമ്പിളുകളില്‍ 2874 എണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ 2809 നെഗറ്റീവും 65 പോസിറ്റീവുമാണ്. 559 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ഇതുകൂടാതെ സാമൂഹ്യ വ്യാപനം പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്ന് ആകെ 5474 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 4396 ല്‍ 4359 നെഗറ്റീവും 37 പോസിറ്റീവുമാണ്.

ജില്ലാ കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 3355 ആളുകളെ നേരിട്ട് വിളിച്ച് ആവശ്യമായ മാനസിക പിന്തുണയും മറ്റ് ആരോഗ്യ സേവനങ്ങള്‍, മരുന്നുകള്‍ എന്നിവ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button