COVID 19KeralaNattuvarthaLatest NewsNews

തിരുവനന്തപുരത്ത് ഡോക്ടർക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചു: ജാഗ്രത തുടരണമെന്ന് അധികൃതർ

തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ് ബാധ പിടിമുറുക്കുന്നു. തലസ്​ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്​ടര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോയമ്പത്തൂരിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ്​ രോഗം കണ്ടെത്തിയത്​. ഇതോടെ സംസ്ഥാനത്ത് 22 പേര്‍ക്കാണ് ഇതുവരെ സിക വൈറസ് സ്ഥിരീകരിച്ചത്​. കോവിഡ് 19 ന് പിന്നാലെ സിക വൈറസ് കൂടി പിടിമുറുക്കിയതോടെ സംസ്ഥാനത്ത് ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശിച്ചു.

Also Read:പെണ്‍കുട്ടികള്‍ വില്‍പ്പനച്ചരുക്കകളല്ല : വില പറഞ്ഞെത്തുന്നവരെ ആട്ടിയോടിക്കണമെന്ന് കെ ടി ജലീല്‍

മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിൽ ഇന്നലെ പൂന്തുറ സ്വദേശിക്ക് സിക വൈറസ് സ്ഥിരീകരിച്ചിരുന്നു. കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ശാസ്തമംഗലം സ്വദേശിനിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

ഈഡിസ് കൊതുകുകൾ മൂലമാണ് പ്രധാനമായും സിക വൈറസ് പകരുന്നത്. ഈഡിസ് കൊതുകുകളിൽ നിന്നും രക്ഷനേടുകയെന്നതാണ് സികയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കണമെന്നും, ഇന്‍ഡോര്‍ പ്ലാന്‍റുകള്‍, ഫ്രിഡ്ജിന്‍റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്. സിക വൈറസിന്റെ പശ്ചാത്തത്തിൽ പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ ചികിത്സ തേടണമെന്ന്​ ആരോഗ്യമന്ത്രി വീണ ജോര്‍ജ്​ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button