ദുബായ് : എല്ലാ ലോകരാഷ്ട്രങ്ങളേയും പോലെ യുഎഇയിയും കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ്. യുഎഇയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം ആയിരക്കണക്കിന് പേരാണ് കോവിഡ് 19 മുന്നണിപ്പോരാളികളായിട്ടുള്ളത്. ഇവര്‍ക്ക് അവിസ്മരണീയമായ നന്ദിയോതി ദുബായ്. ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പങ്കുവച്ച വിഡിയോയിലാണ് ആരെയും പുളകം കൊള്ളിക്കുന്ന ദൃശ്യങ്ങളുള്ളത്.
read also : സൗദിയിൽ വീണ്ടും ആശങ്കയുടെ ദിനം, കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും വീണ്ടും വർദ്ധനവ്
അടിയന്തര വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളും ഡ്രോണുകളും ഒന്നിച്ച് താങ്ക് യു എന്ന് ഇംഗ്ലീഷിലും ശുക്‌റന്‍ എന്ന് അറബികിലും നന്ദി സന്ദേശം പകരുകയായിരുന്നു. യുഎഇയുടെ മുദ്രകളായ ബുര്‍ജ് ഖലീഫ, ബുര്‍ജ് അല്‍ അറബ്, ദുബായ് ഫ്രെയിം എന്നിവിടങ്ങളിലും നന്ദിയുട വര്‍ണപ്രകാശം ചൊരിഞ്ഞു. ഒട്ടേറെ പൊലീസ് പട്രോള്‍ കാറുകള്‍, ബൈക്കുകള്‍, ആംബുലന്‍സുകള്‍, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ തുടങ്ങിയവ ഷെയ്ഖ് സായിദ് റോഡില്‍ രാത്രി ഒന്നിച്ചണിനിരന്നപ്പോള്‍ അത് കണ്ടുനിന്നവര്‍ക്ക് അവിസ്മരണീയാനുഭവമായി.
Post Your Comments