മനാമ : ബഹ്റൈനിൽ ഒരു പ്രവാസി കൂടി ബുധനാഴ്ച്ച കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സയിലായിരുന്ന 53വയസുകാരനാണ് മരിച്ചത്. ഇദ്ദേഹത്തിന് മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 268 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവരിൽ 156 പേർ വിദേശി തൊഴിലാളികളാണ്. 106 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.
Also read : വന്ദേ ഭാരത് മൂന്നാംഘട്ടം; കുവൈറ്റില്‍ നിന്ന് 13 വിമാനങ്ങളില്‍ ആറെണ്ണം കേരളത്തിലേയ്ക്ക്
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15ഉം, രോഗം ബാധിച്ചവരുടെ എണ്ണം 9366ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 204പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 5,142 ആയി ഉയർന്നു. നിലവിൽ 4476 പേരാണ് ചികിത്സയിൽ കഴിയുന്നത്.
Post Your Comments