ഡല്‍ഹി: ഭീകരര്‍ക്കും ഐഎസ്ഐക്കും എതിരെ പാക്കിസ്ഥാന് അധിനിവേശ കശ്മീരില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി ജനങ്ങള്‍. പാക് അധിനിവേശ കാശ്മീരിലെ ലീപാ താഴ്വരയിലെ ലോഞ്ച് പാഡ് ജനങ്ങള്‍ ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്. ഇവിടെനിന്നും ജനങ്ങള്‍ ഭീകരരെ തുരത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇരുപതോളം ഭീകരര്‍ ഇവിടെ ഉണ്ടായിരുന്നു. ഐഎസ്ഐ ആണ് ഈ മേഖലയില്‍ ഭീകര ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിന് ഭീകര സംഘടനകള്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതായാണ് റിപ്പോർട്ട് .
ഭീകരരുടെ ലോഞ്ച് പാഡുകള്‍ സ്ഥിതിചെയ്യുന്ന നിരവധി മേഖലകള്‍ പാക് അധിനിവേശ കശ്മീരില്‍ ഉണ്ട്.2016 സെപ്റ്റംബര്‍ 29 ന് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തിയ ലോഞ്ച് പാഡുകള്‍ പോലെയാണ് ലീപയിലേതും. ഇവിടെ ജനങ്ങള്‍ പാകിസ്ഥാന് പിന്തുണയോടെയുള്ള ഭീകര പ്രവര്‍ത്തനത്തിന് എതിരാണ്. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ ആക്രമണം നടത്തുന്നതിന് പാകിസ്താന് സൈന്യം തങ്ങളുടെ വീടുകള്‍ മറയാക്കുന്നതായും ജനങ്ങള്‍ പറയുന്നു.
ഉംപുന്‍ ചുഴലിക്കാറ്റ് :സൈന്യത്തിന്റെ സഹായം തേടി മുഖ്യമന്ത്രി മമത ബാനര്‍ജി
.പാക് അധിനിവേശ കാശ്മീരിലെ നിയന്ത്രണ രേഖയോടെ ചേര്‍ന്നുള്ള
പല കെട്ടിടങ്ങളും പാക് സേന അവരുടെ പട്ടാളക്കാരുടെ കൊറോണ ക്വാറന്റെയ്ന് കേന്ദ്രങ്ങള്‍ ആക്കിയിട്ടുണ്ട്. ഈ നടപടിയിലും പാക് അധിനിവേശ കാശ്മീരിലെ ജനങ്ങള്‍ക്ക് പ്രതിഷേധം ഉണ്ട്. ഭീകര സംഘടനകള്‍ക്കും ഐഎസ്ഐക്കും എതിരെ ജനങ്ങള്‍ രംഗത്ത് ഇറങ്ങിയതും ഭീകരരുടെ ലോഞ്ച് പാഡ് ആക്രമിച്ചതും പാകിസ്ഥാനെയും സേനയേയും പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.
Post Your Comments