ലോകം മുഴുവന്‍ പതിനായിരങ്ങള്‍ മരിച്ചു വീഴുമ്പോള്‍ കോവിഡിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തും എൻആർസിക്കെതിരെ കോവിഡിനെ പ്രചരിപ്പിച്ചും ടിക്ക് ടോക്ക് വീഡിയോകൾ. കോവിഡ് മഹാരോഗം ദൈവത്തിന്റെ കണക്കെടുപ്പാണ് എന്നാണിവര്‍ വാദിക്കുന്നത്,എല്ലാ പോസ്റ്റുകളിലും പൊതുവായൊരു വസ്തുതയെന്തെന്നാല്‍, എല്ലാം തന്നെ തബ്ലീഗ് ജമാഅത്ത് തലവന്‍ മൗലാന സാദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ളവയാണ്.
‘ഞങ്ങളുടെ എന്‍.ആര്.സി ചോദിക്കുന്നവരേ, കൊറോണ നിങ്ങള്‍ക്കെതിരെയുള്ള അല്ലാഹുവിന്റെ എന്‍.ആര്.സിയാണ്, ഇനി അവര്‍ തീരുമാനിക്കും ആര് ജീവിക്കണം മരിക്കണമെന്ന്’ എന്നാണ് വീഡിയോകളില്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകളും ഉണ്ട്. വീഡിയോകളെല്ലാം ഒരുപോലെ എന്‍.ആര്.സിയെ എതിര്‍ക്കുന്നുമുണ്ട്.
നിസാമുദ്ദീന്‍ മര്‍കസില്‍ പങ്കെടുത്ത ആരുംതന്നെ പോസിറ്റീവ് ആയി തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് ചിലര്‍ വാദിക്കുന്നത്.ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ 60 ശതമാനവും മര്‍ക്കസില്‍ പങ്കെടുത്തവരാണെന്ന് ഡല്‍ഹി സര്‍ക്കാരും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരുപോലെ വ്യക്തമാക്കുമ്പോഴാണ് വീഡിയോകളിൽ ഇത്തരം പ്രചാരണം.
Post Your Comments