Latest NewsNewsIndia

ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള ആദ്യ ചുവടുവെയപ്പ്: ജനന, മരണ രജിസ്‌ട്രേഷൻ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കും

ന്യൂഡൽഹി: എൻ.ആർ.സി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള ആദ്യ ചുവടുവെയ്പ്പായി എല്ലാ ഇന്ത്യൻ പൗരന്മാരുടെയും ദേശീയ ഡാറ്റാബേസ് രൂപീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ദേശീയ തലത്തിൽ എല്ലാ പൗരന്മാരുടെയും ജനന മരണങ്ങൾ രജിസ്റ്റർ ചെയ്യാൻ തീരുമാനം. നിലവിൽ, ഈ ഡാറ്റാബേസ് പ്രാദേശിക രജിസ്ട്രാർമാർ വഴിയാണ് നടത്തുന്നത്. ഇത് കൈകാര്യം ചെയ്യുന്നത് അതാത് സംസ്ഥാനങ്ങളും. ഇതിലാണ് ഇപ്പോൾ പുതിയ മാറ്റം.

ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തപ്പോൾ, ആധാർ കാർഡ് വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശം പാർലമെന്റിൽ കടുത്ത എതിർപ്പിന് കാരണമായി. ഇപ്പോൾ,ജനന-മരണ ഡാറ്റ ബസും, വോട്ടർ പട്ടികയും ആധാർ കാർഡ്, റേഷൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവയുമായി സംയോജിപ്പിക്കാൻ ആണ് സർക്കാർ നീക്കം. ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതി വരുത്താൻ കാബിനറ്റ് കുറിപ്പ് നീക്കി.

ഓരോ സംസ്ഥാനങ്ങളിലെയും ചീഫ് രജിസ്ട്രാറുമായി ചേർന്നായിരിക്കും രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ഈ ഡാറ്റ ബസുകൾ കൈകാര്യം ചെയ്യുക. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ഈ ഡാറ്റാബേസ് പരിപാലിക്കുകയും ചെയ്യും. ആധാർ, റേഷൻ കാർഡുകൾ, ഇലക്ടറൽ റോളുകൾ, പാസ്‌പോർട്ടുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവയുടെ ചുമതലയുള്ള വിവിധ ഏജൻസികളുമായി ഇത് കാലാനുസൃതമായി വിപുലീകരിക്കും.

ദേശീയ ജനസംഖ്യാ രജിസ്റ്റർ സംയോജിപ്പിച്ച് ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) പ്രഖ്യാപനവുമായി മുന്നോട്ട് പോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ട്. വിവാദമായ പൗരത്വ ഭേദഗതി നിയമത്തോടൊപ്പം (സി‌എ‌എ) ദേശീയ എൻ‌ആർ‌സി ആദ്യം നടപ്പിലാക്കാൻ തീരുമാനിച്ചത് അസമിൽ ആയിരുന്നു. എന്നാൽ, ഈ പദ്ധതി മൂന്ന് വർഷം മുമ്പ് രാജ്യത്തുടനീളം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. മുസ്ലിംങ്ങൾക്കെതിരായ വേട്ടയാണെന്നായിരുന്നു വിമർശകർ ഇതിനെ പറഞ്ഞത്. COVID-19 കാരണം സെൻസസ് പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും പുനരാരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button