Latest NewsIndia

ഭീകരവാദികള്‍ക്കൊപ്പം അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിനു പ്രിയം വയാഗ്ര, ഡസന്‍ കണക്കിന് സ്ത്രീകളുമായി ബന്ധം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കൊപ്പം അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിന്റെ സ്വകാര്യ ജീവിതം ഞെട്ടിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നതോടെ അമ്പരപ്പിലാണ് ജനങ്ങളും പോലീസും. ഇദ്ദേഹത്തിന്റെ ജീവിതരീതി സങ്കീര്‍ണ്ണമാണെന്ന് പിടിച്ചെടുത്ത മൊബൈല്‍ഫോണ്‍ സന്ദേശങ്ങളും ചാറ്റുകളും വെളിപ്പെടുത്തുന്നതായി എന്‍ഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. നേരത്തെ ഹിസ്ബുള്‍ തീവ്രവാദികള്‍ക്ക് ദേവീന്ദര്‍ താമസമൊരുക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

സ്ഥിരമായി മദ്യപിച്ചിരുന്ന ദേവീന്ദറിന് പ്രിയപ്പെട്ട ലഹരികളിലൊന്ന് വീഞ്ഞായിരുന്നുവെന്നും ഡസന്‍ കണക്കിന് സ്ത്രീകളുമായി ദേവീന്ദറിന് ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവുകളും ഫോണില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തി.മാത്രമല്ല താന്‍ സെക്‌സിന് അടിമയാണെന്നും ദിവസേന വയാഗ്ര കഴിച്ചിരുന്നുവെന്നും ചോദ്യം ചെയ്യലിനിടെ ദേവീന്ദര്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

പണത്തോടുള്ള ആര്‍ത്തിയും ആഡംബര ജീവിതവുമാണ് ദേവീന്ദറിനെ നയിച്ചത്. അത്യാഡംബരം നിറഞ്ഞ രണ്ട് വീടുകളാണ് ദേവീന്ദറിനുള്ളത്. ഇതിന് പുറമെ ശ്രീനഗറിലെ ആര്‍മി കേന്ദ്രത്തോട് ചേര്‍ന്ന് ദേവീന്ദര്‍ കോടികള്‍ വിലവഴിച്ച്‌ മറ്റൊരു വീടും നിര്‍മിക്കുന്നുണ്ട്. കൂടാതെ രണ്ട് പെണ്‍ മക്കള്‍ ബംഗ്ലാദേശില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. മകന്‍ പഠിക്കുന്നത് ശ്രീനഗറിലെ ഉന്നത സ്‌കൂളിലും ആണ്. ഇതിനുള്ള പണം കണ്ടെത്താനുള്ള വഴിയായും ദേവീന്ദര്‍ തീവ്രവാദത്തെ ഉപയോഗിച്ചു.ഏതെങ്കിലും ഇന്റലിജന്‍സ് ഏജന്‍സിക്ക് വേണ്ടിയല്ല, പകരം സ്വന്തം ഇഷ്ടപ്രകാരമാണ് ദേവീന്ദര്‍ പ്രവര്‍ത്തിച്ചത്.

‘ചരിത്ര പ്രധാനമായ ബോഡോ കരാര്‍ ഭീകരവാദം അവസാനിപ്പിച്ച് സമാധാനത്തിന്റെ പാത തുറന്നു, അസമിനെ തേടി ഇനി വരുന്നത് വികസനം’ , പ്രധാനമന്ത്രി

തന്റെ ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുകയെന്ന ലക്ഷ്യമാണ് ഭീകരസംഘവുമായി ബന്ധപ്പെടുത്തിയതെന്നും എന്‍ഐഎ വിലയിരുത്തുന്നു. ഇതിന് പുറമെ ശ്രീനഗറിലെ ആര്‍മി കേന്ദ്രത്തോട് ചേര്‍ന്ന് ദേവീന്ദര്‍ കോടികള്‍ ചിലവഴിച്ച്‌ മറ്റൊരു വീടും നിര്‍മ്മിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ രണ്ട് പെണ്‍ മക്കള്‍ ബംഗ്ലാദേശില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. മകന്‍ ശ്രീനഗറിലെ ഉന്നത സ്‌കൂളിലുമാണ് പഠിക്കുന്നത്. ദേവീന്ദര്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button