ബെംഗളൂരുവിൽ പൊതുവെ ജനുവരി, ഫ്രെബുവരി മാസങ്ങളിൽ അനുഭവപ്പെടുന്ന തണുപ്പിന് പകരം ഇപ്പോൾ ലഭിക്കുന്നത് കനത്ത ചൂട്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ രേഖപ്പെടുത്തിയ കൂടിയ താപനില 32.6 ഡിഗ്രി സെൽഷ്യസാണ്. കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും. കഴിഞ്ഞ വർഷം ജനുവരിയിൽ പരാമാവധി 28 ഡിഗ്രി വരെയാണ് നഗരത്തിൽ കൂടിയ ചൂട് രേഖപ്പെടുത്തിയിരുന്നത്. 3 ഡിഗ്രിയുടെ വർധനവ്.
2019ൽ കനത്ത മഴ ലഭിച്ചതിന് പിന്നാലെയാണ് ഇത്തവണ താപനില കൂടുന്നത്. ഇതോടെ ഈ വർഷം രൂക്ഷമായ വരൾച്ചയെ നേരിടേണ്ടിവരുമെന്ന് കർണാടക സ്റ്റേറ്റ് നാച്ചുറൽ ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ ഡയറക്ടർ ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. അറബിക്കടലിൽ ചൂട് കൂടി വരുന്നതാണ് കർണാടകയുടെ തീരദേശ മേഖലകളിൽ പെട്ടെന്ന് ചൂട് കൂടുന്നതിന് കാരണം.
Post Your Comments