KannurLatest NewsKeralaNattuvarthaNews

മാധ്യമപ്രവർത്തകയുടെ ആത്മഹത്യ: മുൻപ് ശ്രുതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നതായി ആരോപിച്ച് കുടുംബം

കാസർഗോട് വിദ്യാനഗർ സ്വദേശിനിയായ എൻ. ശ്രുതിയെ (36) മാർച്ച്‌ 20 നാണ് ബെംഗളൂരുവിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

കണ്ണൂർ: മലയാളി മാധ്യമപ്രവർത്തകയെ ബെംഗളൂരുവിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ഭർത്താവിനെതിരെ ​ഗുരുതര ആരോപണം ഉന്നയിച്ച് യുവതിയുടെ കുടുംബം. തളിപ്പറമ്പ് സ്വദേശി അനീഷ് കോയാടനെയാണ് യുവതിയുടെ കുടുംബം സംശയിക്കുന്നത്.

Also read: തമിഴ്‌നാട്ടിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 16 പേർ ശ്രീലങ്കയിൽ പിടിയിലായി

കാസർഗോട് വിദ്യാനഗർ സ്വദേശിനിയായ എൻ. ശ്രുതിയെ (36) മാർച്ച്‌ 20 നാണ് ബെംഗളൂരുവിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. റോയിട്ടേഴ്സിൽ ശ്രുതി പേജ് എഡിറ്ററായിരുന്നു. വിവാഹശേഷം അനീഷ് ശ്രുതിയെ നിരന്തരം ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ‘ശ്രുതിയോട് അനീഷ് എപ്പോഴും പണം ആവശ്യപ്പെട്ടിരുന്നു. മുൻപ് വഴക്കിടുന്നതിനിടെ അനീഷ് ശ്രുതിയുടെ മുഖത്ത് തലയിണ വച്ച് അമർത്തിയതായി അവൾ തന്നെ പറഞ്ഞിരുന്നു’ യുവതിയുടെ സഹോദരൻ നിഷാന്ത് മാധ്യമങ്ങളോട് പറഞ്ഞു. അയാൾ ശ്രുതിയുടെ ദേഹമാസകലം കടിച്ചു പരിക്കേൽപ്പിച്ചിരുന്നതായും നിഷാന്ത് വെളിപ്പെടുത്തി.

ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ശ്രുതിയും ഭര്‍ത്താവ് അനീഷും താമസിച്ചിരുന്നത്. ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം അനീഷ് തളിപ്പറമ്പിന് അടുത്ത് ചുഴലിയിലെ വീട്ടിലായിരുന്നു. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ വൈറ്റ്ഫീല്‍ഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button